ഇരിട്ടി: വാര്‍ദ്ധക്യത്തിനു ചേര്‍ന്ന ക്രിയാത്മകതയില്‍ കുടുംബങ്ങളില്‍, സമൂഹത്തി ല്‍, ഇടവകയില്‍, സന്തോഷത്തോടെ ജീവിക്കാന്‍ 60 കഴിഞ്ഞവരെ സഹായിക്കുകയാണ് സഖറിയാസ് മിഷന്. മലബാറിലെ ക്രിസ്റ്റീന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന തലശേരി അതിരൂപതയിലെ കല്ലുമുതിരക്കുന്ന് ഇടവകാംഗമായ ജോയ്സ് കുരുവിത്താനത്താണ് ഈ ശുശ്രൂഷ ആരംഭിച്ചത്.
ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത ഫാമിലി അപ്പോസ്തോലേറ്റ് ശുശ്രൂഷയില്‍ കൂട്ടത്തരവാദിത്വം വഹിച്ച് രൂപതയിലെ എല്ലാ ഫൊറോനകളിലും 60 വയസ് കഴിഞ്ഞവരുടെ സ്നേഹസംഗമമായ സഖറിയാസ് കണ്വെന്ഷന് നടത്തിയത് ഈ ശുശ്രൂഷയുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍ മാനന്തവാടി, ഇരിങ്ങാലക്കുട, കോതമംഗലം, കോട്ടയം രൂപതകളിലും സഖറിയാസ് കണ്വെന്ഷന് നടത്തിവരുന്നു. മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ അലക്സ് താരാമംഗലം എന്നീ പിതാക്കന്മാ ര്‍ കണ്‍വന്‍ഷനുകളില്‍ സന്ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്കുന്നു.
സഖറിയാസ് മിഷന്റെ രക്ഷാധികാരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോബി കോവാട്ടുമാണ്. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയ്സ് കുരുവിത്താനത്തിന്റെ നേതൃത്വത്തി ല്‍ അമ്പതോളം വരുന്ന ടീം അംഗങ്ങള്‍ ഈ ശുശ്രൂഷയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കേന്ദ്രീകരിച്ചാണ് സഖറിയാസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇരിട്ടി സെന്റ് ജോസഫ് പള്ളിയി ല്‍ എല്ലാമാസവും ടീം അംഗങ്ങള്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥനയും കൂട്ടായ്മയും നടത്തും.
60 വയസ് കഴിഞ്ഞവരുടെ സ്നേഹസംഗമമായ സഖറിയാസ് കണ്വെന്ഷന് കൂടാതെ സഖറിയാസ് നോര്‍ത്ത് ഈസ്റ്റ് മിഷന്, സഖറിയാസ് ഹോംമിഷന്‍, സഖറിയാസ് ആത്മീയ തീര്‍ത്ഥാടനം, സഖറിയാസ് പ്രയര്‍ ഹൗസുകള്‍ തുടങ്ങി വിവിധ ശുശ്രൂഷകള്‍ സഖറിയാസ് മിഷന് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
വലിയ ഇടവകകള്‍ക്ക് തനിച്ചോ, ചെറിയ ഇടവകകള്‍ക്ക് ഫൊറോനാ തലത്തിലോ മൂന്ന് ദിവസത്തെ സഖറിയാസ് കണ്വെന്ഷന് നടത്താം. 60 വയസിനു മുകളില്‍ എത്ര പ്രായമായവര്‍ക്കും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കാം. വാര്‍ദ്ധക്യത്തിനു ചേര്‍ന്ന ഗാന ശുശ്രൂഷയും, വചനപ്രഘോഷണങ്ങളും, വ്യക്തിപരമായ പങ്കുവെക്കല്‍ ശുശ്രുഷയും, കുമ്പസാരവും, വിശുദ്ധ കുര്‍ബാനയും, സൗഖ്യാരാധനയും രുചികരമായ ഭക്ഷണവും എല്ലാം സഖറിയാസ് കണ്‍വെന്‍ഷന്റെ ഭാഗമാണ്. നടത്തിപ്പിനായുള്ള വിശദ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും 8921988700 എന്ന നമ്പറില്‍ വിളിക്കുകയോ ഈ നമ്പറിലെ വാട്സാപ്പിലേക്ക് മെസേജ് അയക്കുകയോ ചെയ്യാവുന്നതാണ്.
Leave a Comment
Your email address will not be published. Required fields are marked with *