Follow Us On

25

July

2025

Friday

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച  നടപടി പ്രതിഷേധാര്‍ഹം
കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച  സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി വിദ്യാഭ്യാസ-ജാഗ്രത കമ്മീഷനുകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വീതം നല്‍കുന്ന മദര്‍തെരേസ സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവില്‍ സര്‍വീസസ് ഫീസ് റീ ഇമ്പേ ഴ്‌സ്‌മെന്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിക ള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ്, ഐഐടി, ഐഐഎം സ്‌കോള ര്‍ഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തില്‍ പെട്ട ന്യൂനപക്ഷ സ്‌കോള ര്‍ഷിപ്പുകള്‍ക്ക് വകയിരുത്തിയ തുക അമ്പത് ശതമാനമായി കേരള സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.
 അര്‍ഹരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് നഷ്ടമാകുന്നത്. ഇതിനകം അപേക്ഷ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെടാനും ഈ അപ്രതീക്ഷിത തീരുമാനം വഴിയൊരുക്കും. സാമുദായിക പിന്നാക്കാവസ്ഥ നേരിടുന്നവരും പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന വരുമായ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ പ്രസ്തുത സ്‌കോളര്‍ഷിപ്പുകള്‍ തടസങ്ങള്‍ കൂടാതെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ, ജാഗ്രത കമ്മീഷനുകള്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?