ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ ജീവചരിത്രമെഴുതിയ മുന്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചൗള (79) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഡല്‍ഹി ഗ്രീന്‍പാര്‍ക്ക് ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
നവീന്‍ ചൗള രചിച്ച മദര്‍ തെരേസയുടെ ജീവചരിത്രം 1992 ല്‍ ബ്രിട്ടനിലാണ് പ്രകാശനം ചെയ്ചത്. നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകളും പുറത്തിറങ്ങി. രഘു റായ്‌ക്കൊപ്പംചേര്‍ന്ന് തയാറാക്കിയ ‘വിശ്വാസവും അനുകമ്പയും: മദര്‍ തെരേസയുടെ പ്രവൃത്തികളും ജീവിതവും’ എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു.
1945 ജൂലൈ 30-നാണ് ജനനം. 1969-ല്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. ഡല്‍ഹി, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കേന്ദ്രത്തില്‍ തൊഴില്‍, ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ചു. 2005 മുതല്‍ നാലുവര്‍ഷം തിരഞ്ഞെടുപ്പു കമ്മീഷണറായും പ്രവര്‍ത്തിച്ചു. 2009 മുതല്‍ ഒരു വര്‍ഷം മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ സ്ഥാനവും വഹിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *