Follow Us On

18

June

2025

Wednesday

വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ബിഷപ് ജോസഫ് മാര്‍ തോമസ്

വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ബിഷപ് ജോസഫ് മാര്‍ തോമസ്
മാനന്തവാടി: വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പും കര്‍ഷക മിത്രം രക്ഷാധികാരിയുമായ ഡോ. ജോസഫ് മാര്‍ തോമസ്. പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സംസാരി ക്കുകയായിരുന്നു അദ്ദേഹം.
 വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാവണം. ദുരന്ത സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ പലതും നടപ്പിലാകു ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഉന്നത അധികാരികള്‍ അനാസ്ഥ കാണിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയരുകയാണ്.  വന്യമൃഗ ശല്യം കാരണം കര്‍ഷകര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ബിഷപ് ജോസഫ് മാര്‍ തോമസ് പറഞ്ഞു.
വയനാട്ടില്‍ നഗരങ്ങളില്‍ പോലും വന്യമൃഗശല്യം ഏറി വരികയാണ്. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിക്ക ണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക മിത്രം ചെയര്‍മാന്‍ പി.എം ജോയി, ഡോ. പി. ലക്ഷ്മണന്‍, വി.എം വര്‍ഗീസ്, വി.ഉമ്മര്‍ഹാജി എന്നിവര്‍ ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?