Follow Us On

06

June

2025

Friday

ഷെവലിയാര്‍ പ്രഫസര്‍ ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി

ഷെവലിയാര്‍ പ്രഫസര്‍ ഏബ്രഹാം അറക്കല്‍ അനുസ്മരണം നടത്തി
ചേര്‍ത്തല: കെഎല്‍സിഎയുടെ സ്ഥാപക നേതാക്കളിലൊരാളും കാത്തലിക്ക് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിസിഐ) മുന്‍ നാഷണല്‍  വൈസ് പ്രസിഡന്റും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, പാലക്കാട്  വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഷെവ. പ്രഫ. ഏബ്രഹാം അറക്കല്‍ അനുസ്മരണം  നടത്തി.
കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ( കെഎല്‍സിഎ) ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സമ്മേളനത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ സഭ വ്യക്താവുമായ ജോസഫ് ജൂഡ് അനുസ്മരണ പ്രഭാഷണം നടത്തി.
കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സെന്റ് മൈക്കിള്‍സ് കോളേജ് മാനേജര്‍ റവ. ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരക്കല്‍, സെന്റ് മൈക്കിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു എസ് നായര്‍ , മുന്‍ എം.പി ഡോ. കെ.എസ് മനോജ്, ആലപ്പുഴ രൂപത വിദ്യാഭ്യാസ ബോര്‍ഡ്സെക്രട്ടറി പി.ആര്‍ കുഞ്ഞച്ചന്‍, ആലപ്പുഴ രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി അനില്‍ ആന്റണി, കെഎല്‍സിഎ ആലപ്പുഴ രൂപത പ്രസിഡന്റ് പി.ജി ജോണ്‍ ബ്രിട്ടോ, ജനറല്‍ സെക്രട്ടറി സന്തോഷ് കൊടിയനാട്, കെപിസിസി സെക്രട്ടറി എസ്. ശരത്ത്, പ്രഫ. ഏബ്രഹാം അറക്കലിന്റെ സഹോദരന്‍ ലാലച്ചന്‍ അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?