Follow Us On

12

March

2025

Wednesday

ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ടാസ് ക് ഫോഴ്‌സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്

ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ടാസ് ക് ഫോഴ്‌സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തിനെതിരെ പോരാടുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍, ‘ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും’ ‘ഫെഡറല്‍ ഗവണ്‍മെന്റിലെ എല്ലാത്തരം ക്രൈസ്തവ വിവേചനങ്ങളും’ തടയാനും രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി നേതൃത്വം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

പുതിയതായി രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സ്  സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും രാജ്യവ്യാപകമായി ക്രിസ്ത്യാനികളുടെയും മതവിശ്വാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പോരാടുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

താന്‍ വൈറ്റ് ഹൗസിലായിരിക്കുമ്പോള്‍ സ്‌കൂളുകളിലും സൈന്യത്തിലും ഗവണ്‍മെന്റിലും ജോലിസ്ഥലങ്ങളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് യുഎസിനെ ദൈവത്തിന്റെ കീഴിലുള്ള രാഷ്ട്രമായി തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു പുതിയ പ്രസിഡന്‍ഷ്യല്‍ കമ്മീഷനും, വൈറ്റ്ഹൗസില്‍ മതകാര്യങ്ങള്‍ക്കായുള്ള ഒരോഫീസും ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

2023 ഒക്ടോബര്‍ 7-ന് ഹമാസ് ഭീകരര്‍ പിടികൂടിയ ചില ഇസ്രായേല്‍ ബന്ദികളുടെ കുടുംബങ്ങളും മോചിപ്പിക്കപ്പെട്ട മുന്‍ ബന്ദിയായ നോവ അര്‍ഗമണിയും പരിപാടിയില്‍ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍, അവസാനത്തെ ബന്ദിയേയും തിരികെ കൊണ്ടുവരുന്നത് വരെ തനിക്ക് വിശ്രമമില്ല എന്നും ട്രംപ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?