മംഗളൂരു: രൂപതയിലെ വിവിധ സന്യാസസഭകളില്‍ പെടുന്ന സന്യസ്തര്‍ ഒരു മിച്ചുകൂടി ലോക സമര്‍പ്പിത ദിനം ആചരിച്ചു. കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്‍ ഇന്ത്യയുടെ മംഗളൂരു യുണിറ്റ് സംഘടിപ്പിച്ച യോഗത്തില്‍ 675 സന്യസ്തര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവിധ സന്യാസസമൂഹങ്ങള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും വളര്‍ത്തേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
സെന്റ് അലോഷ്യസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു യോഗം. ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദിവ്യബലിക്ക് എപ്പിസ്‌കോപ്പല്‍ വികാര്‍ ഫോര്‍ റിലിജീയസ് ഓഫ് മാംഗ്ലൂര്‍ ഫാ. ദാനിയേല്‍ വെയ്ഗാസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം അവര്‍ക്കായി കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *