വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും പാപ്പക്ക് വേണ്ടി ഉയരുന്ന പ്രാര്‍ത്ഥനകളുടെ ചുവടു പിടിച്ച് ഇന്നലെ രാത്രിയില്‍ വത്തിക്കാന്‍ ചത്വരത്തിലും റോമിലുള്ള കര്‍ദിനാള്‍മാരുടെ നേതൃത്വത്തില്‍ പാപ്പയുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനും വേണ്ടി ജപമാല പ്രാര്‍ത്ഥന ആരംഭിച്ചു. ദിവസവും വത്തിക്കാന്‍ സമയം വൈകിട്ട് ഒന്‍പത് മണിക്ക് ക്രമീകരിച്ചിരിക്കുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രഥമ ദിനം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ജപമാല നയിച്ചു.
നിരവധി കര്‍ദിനാള്‍മാരും മെത്രാന്‍മാരും വൈദികരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റോമിലെ ജെമേലി ആശുപത്രിയിലും ദിവ്യകാരുണ്യ ആരാധനയും പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. അതേസമയം പാപ്പയുടെ ആരോഗ്യസ്ഥിതി നേരിയ പുരോഗതി കൈവരിച്ചതായും പാപ്പക്ക് നല്‍കുന്ന ഓക്‌സിജന്റെ അളവ് കുറച്ചതായും വത്തിക്കാന്‍. പാപ്പ രാവിലെ ദിവ്യകാരുണ്യം സ്വീകരിച്ചതായും വൈകിട്ട് ഗാസയിലെ ഇടവകയിലേക്ക് ഫോണ്‍വിളിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *