Follow Us On

13

May

2025

Tuesday

തുറന്നിട്ട് വെറും മൂന്ന് മാസങ്ങള്‍, റെക്കോര്‍ഡ് ജനക്കൂട്ടത്തിന് സ്വാഗതമരുളി നോട്ടര്‍ ഡാം കത്തീഡ്രല്‍

തുറന്നിട്ട്  വെറും മൂന്ന് മാസങ്ങള്‍,   റെക്കോര്‍ഡ് ജനക്കൂട്ടത്തിന് സ്വാഗതമരുളി നോട്ടര്‍ ഡാം  കത്തീഡ്രല്‍

പാരിസ്: പുനരുദ്ധാരണത്തിന് ശേഷം നോട്ടര്‍ ഡാം കത്തീഡ്രല്‍  തുറന്ന് മൂന്ന് മാസം പിന്നിടുമ്പോള്‍, വിശ്വാസികളുടെയും വിനോദസഞ്ചാരികളുടെയും വലിയ കുത്തൊഴുക്കാണ് ഒരോ ദിവസവും കത്തീഡ്രലില്‍ അനുഭവപ്പെടുന്നത്. ആളുകളുടെ ഈ വലിയ ഒഴുക്കിലൂടെ  കൂടുതല്‍ ആളുകളിലേക്ക് ദൈവസാന്നിധ്യത്തിന്റെ ഈ ഇടം തുറന്നുനല്‍കപ്പെടുകയാണ് ചെയ്യുന്നതെന്ന് പാരിസിന്റെ സഹായ മെത്രാന്‍ ഇമ്മാനുവേല്‍ ടോയിസ് പറയുന്നു.
ശരാശരി ഒരു ദിവസം 29,000 സന്ദര്‍ശകരാണ് നോട്ടര്‍ ഡാം കാണുവാനായി എത്തുന്നത്. 2019-ല്‍ തീപിടിത്തത്തിന് മുമ്പ്  ദിവസേന ശരാശരി 23,500 സന്ദര്‍ശകര്‍ എത്തിയിരുന്ന സ്ഥാനത്താണിത്. കര്‍ത്താവിനെ കണ്ടെത്താനുള്ള അവസരമാണ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നതിലൂടെ ഒരോ സന്ദര്‍ശകര്‍ക്കും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കത്തീഡ്രല്‍  സന്ദര്‍ശിക്കാനെത്തുന്നവരോട് സ്ഥിരമായായി ഇടപെടാറുള്ള നോട്ടര്‍  ഡാമിലെ റെക്ടറിന്റെയും ചാപ്ലിന്‍മാരുടെയും അനുഭവങ്ങള്‍ ഇതിനോട് ചേര്‍ന്ന് പോകുന്നു. പലപ്പോഴും ആളുകള്‍ ഇവരോട് വിശ്വാസ സംബന്ധമായ സംശയങ്ങള്‍ ചോദിക്കുകയും മാമ്മോദീസ് സ്വീകരിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.

ബിഷപ് ടോയിസ് പലപ്പോഴും നോട്ടര്‍ ഡാമില്‍ തന്നെ കുര്‍ബാന ആഘോഷിക്കാറുണ്ട്, ശനിയാഴ്ച രാവിലെ കുമ്പസാരം കേള്‍ക്കാന്‍ പതിവായി അവിടെ പോകാറുണ്ട്. നോട്ടര്‍ ഡാം സന്ദര്‍ശിക്കാനെത്തുമ്പോള്‍ കുമ്പസാരത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍ പോലും പലപ്പോഴും കത്തീഡ്രലില്‍ കയറി കഴിയുമ്പോല്‍ കുമ്പസാരിക്കാന്‍ പോകുന്നത് ഇവിടെയുള്ള ദൈവസാന്നിധ്യത്തിന്റെ മറ്റൊരടയാളമായി ബിഷപ്  ടോയിസ് ചൂണ്ടിക്കാണിക്കുന്നു.”ആളുകള്‍ അകത്തു കടക്കുമ്പോള്‍ വിചാരിച്ചില്ലെങ്കിലും കുമ്പസാരത്തിനായി എന്റെ അടുക്കല്‍ വരുന്നു,” അദ്ദേഹം വിവരിച്ചു. ‘ചിലര്‍ എന്നോട് പറയുന്നു, 40 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കുമ്പസാരിക്കുന്നത്! ‘

എല്ലാവരെയും സ്വീകരിക്കുന്ന എല്ലാവരോടുമുള്ള തുറന്ന മനസാണ് മറ്റ് ദൈവാലയങ്ങള്‍ പോലെ തന്നെ നോട്ടര്‍ ഡാമിന്റെയും ചൈതന്യം. ഇവിടെ എത്തുന്ന തീര്‍ത്ഥാടകരെ മറ്റ് സന്ദര്‍ശകരില്‍ നിന്ന് വേര്‍തിരിക്കാനാവില്ല. വ്യത്യസ്തമായ സമീപനങ്ങളോടെയാണ് ആളുകള്‍ നോട്ടര്‍ ഡാമില്‍ പ്രവേശിക്കുന്നത്. വളരെ സജീവമായ വിശ്വാസമുള്ളവരുണ്ട്, വിശ്വാസത്തെക്കുറിച്ച്  ബോധ്യമില്ലാത്തവരുണ്ട്. എന്നാല്‍ ആരുതന്നെയായാലും അവര്‍ കത്തീഡ്രലില്‍ പ്രവേശിക്കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടലിന്റെ അനുഭവം അവരെ അവിടെ കാത്തിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?