Follow Us On

13

May

2025

Tuesday

കന്‍സാസ് കാപ്പിറ്റോളില്‍ ബ്ലാക്ക് മാസ് നടത്തുമെന്ന് സാത്താനിസ്റ്റ് സംഘം; പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കന്‍സാസ് ബിഷപ്പുമാര്‍

കന്‍സാസ് കാപ്പിറ്റോളില്‍ ബ്ലാക്ക് മാസ് നടത്തുമെന്ന് സാത്താനിസ്റ്റ് സംഘം; പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കന്‍സാസ് ബിഷപ്പുമാര്‍

ടോപേകാ/യുഎസ്എ:  അമേരിക്കയിലെ കന്‍സാസ് സംസ്ഥാനത്ത്  ക്യാപ്പിറ്റോളില്‍ ഈ മാര്‍ച്ച് 28-ന് ബ്ലാക്ക് മാസ് നടത്താനുള്ള പദ്ധതിയുമായി സാത്താനിസ്റ്റ് സംഘം.. ഈ പശ്ചാത്തലത്തില്‍ ദൈവനിന്ദ തടയുന്നതിനും തിരുവോസ്തിയെ അപമാനിക്കുന്നതുമായ കാര്യങ്ങള്‍ തടയുന്നതിനും സംസ്ഥാനത്തെ കത്തോലിക്കാ ബിഷപ്പുമാര്‍ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. ഒപ്പം ദൈവനിന്ദാപരമായ ഈ ചടങ്ങിനെ തടയാനുള്ള നിയമപരമായ സാധ്യതകളും തേടുന്നുണ്ട്.
ഈ മാസം അവസാനം സ്റ്റേറ്റ് ക്യാപിറ്റലിനുള്ളില്‍ നടക്കാനിരിക്കുന്ന ദൈവനിന്ദാപരമായ സംഭവത്തെക്കുറിച്ച് അവബോധമുണ്ടെന്നും ഇതിനെ പ്രതിരോധിക്കാന്‍ ആത്മീയവും നിയമപരവുമായ മാര്‍ഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ബിഷപ്പുമാരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇത് സത്യമാണെങ്കില്‍, കത്തോലിക്കാ വിരുദ്ധമായ ഈ പ്രകടനം കത്തോലിക്കര്‍ക്ക് മാത്രമല്ല, സഹൃദയരായ എല്ലാ ആളുകള്‍ക്കും അപമാനമരമാണെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.  ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പരിവര്‍ത്തനത്തിനും അതുപോലെ തന്നെ ഈ  നോമ്പുകാലത്ത് ഓരോ വ്യക്തിയുടെയും ഹൃദയ പരിവര്‍ത്തനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും കാന്‍സാസിലെ ബിഷപ്പുമാര്‍ പറഞ്ഞു.

സാത്താനിക്ക് ഗ്രോട്ടോ എന്ന കൂട്ടായ്മയാണ് മാര്‍ച്ച് 28-ന് ബ്ലാക്ക് മാസ് സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നത്. അടുത്തിടെ നടന്ന കന്‍സാസ് മാര്‍ച്ച് ഫോര്‍ ലൈഫില്‍ ഉള്‍പ്പെടെ, സാത്താനിക് ഗ്രോട്ടോ കത്തോലിക്കാ വിരുദ്ധ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി, പ്രോപ്പര്‍ട്ടി (ടിഎഫ്പി) എന്ന കാത്തലിക് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കാപ്പിറ്റോളില്‍ നടക്കുന്ന പരിപാടിക്ക് അനുമതി നിഷേധിക്കണം എന്നാവശ്യപ്പെടുന്ന  ഒരു നിവേദനം  കന്‍സാസ്  ഗവര്‍ണര്‍ ലോറ കെല്ലിക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?