Follow Us On

03

July

2025

Thursday

കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ

കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ
കണ്ണൂര്‍: കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണ്ണത്തില്‍ നടക്കും.
കണ്ണൂര്‍ ഫൊറോനയിലെ എട്ട് ഇടവകകളുടെ  നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ നയിക്കുന്നത് തൃശൂര്‍ ഗ്രേയ്‌സ് ഓഫ് ഹെവാന്‍ ധ്യാനകേന്ദ്ര ടീമാണ്. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍.
ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് എന്നിവര്‍ രക്ഷാധികാരികളായും കണ്ണൂര്‍ ഫൊറോന വികാരി റവ.ഡോ.ജോയ് പൈനാടത്ത് ജനറല്‍ കണ്‍വീനറായും 100 അംഗ കമ്മിറ്റി രൂപികരിച്ചു.
യോഗത്തില്‍ ഫാ. ജോമോന്‍, ഫാ. മാത്യു തൈക്കല്‍, ഫാ. വിപിന്‍, ഫാ. എബിന്‍ സെബാസ്റ്റ്യന്‍, ശ്രീജന്‍ ഫ്രാന്‍സിസ്, ഷിബു ഫെര്‍ണാണ്ടസ്, രതീഷ് ആന്റണി, വര്‍ഗീസ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ ഫൊറോനയിലെ എട്ട് ദൈവാലയങ്ങളിലെ ഇടവക വികാരിമാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?