വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍.
കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം നേടി.
ഗിനിയ, ദക്ഷിണ കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്ത് എന്നിവിടങ്ങളില്‍ വത്തിക്കാന്റെ അപ്പസ്‌തോലിക് നുണ്‍ഷ്യോച്ചറുകളില്‍ സേവനം ചെയ്തിട്ടുള്ള ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ പിന്നീട് പാപ്പുവ ന്യൂഗിനിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *