ന്യൂഡല്‍ഹി: അസീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും ജീവന്‍ ബുക്‌സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ (72) നിര്യാതനായി. ഇന്നലെയായിരുന്നു (16 മാര്‍ച്ച്) അന്ത്യം സംഭവിച്ചത്.
മിക്കവാറും അന്ധത ബാധിച്ചിരുന്ന അദ്ദേഹം തന്റെ കുറവിനെ അതിജീവിച്ചാണ് നിര്‍ഭയമായി ഇന്ത്യന്‍ കത്തോലിക്ക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയത്.
1981-1983 കാലഘട്ടത്തില്‍ അസീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വര്‍ഷങ്ങളില്‍ ചീഫ് എഡിറ്ററും ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്‍ഡ്യന്‍ കറന്റസ് ഏറ്റെടുത്ത് വിജയത്തിലെത്തിച്ചു.
നാളെ (മാര്‍ച്ച് 18) യു.പി ദാസ്‌ന, മസൂരിയിലെ ക്രിസ്തുരാജ ദൈവാലയത്തില്‍ നടത്തുന്ന, മൃതസംസ്‌കാര ശുശ്രൂഷയുടെ പ്രാര്‍ഥനകള്‍ക്കു ശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം, വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ശരീരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കൈമാറും.
Leave a Comment
Your email address will not be published. Required fields are marked with *