Follow Us On

01

July

2025

Tuesday

ഫാ. പോള്‍ പ്രകാശ് സഗിനാല കുടപ്പ ബിഷപ്‌

ഫാ. പോള്‍ പ്രകാശ്  സഗിനാല കുടപ്പ ബിഷപ്‌

ബംഗളൂരു: ഫാ. പോള്‍ പ്രകാശ് സഗിനാലയെ കുടപ്പ രൂപതയുടെ നിയുക്ത മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 8 നാണ് പ്രഖ്യാപിച്ചത്. ഹൈദ്രാബാദിലെ സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയിലെ സേക്രഡ് സ്‌ക്രിപ്ചര്‍ പ്രഫസറായിരുന്നു അദ്ദേഹം. 1960 ല്‍ കുടപ്പ രൂപതയിലെ ബാഡ്വെലില്‍ ആയിരുന്നു ജനനം. 1987 ല്‍ കുടപ്പ രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. റോമിലെ കോളജിയോ സാന്‍ പൗലോയിലെ വൈസ് റെക്ടര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രൂപതയില്‍ വികാരിയായും ചാന്‍സലറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?