ന്യൂഡല്‍ഹി: കാരിത്താസ് ഇന്ത്യയും നാഷണല്‍ ബിഷപ്‌സ് ഫോറവും സംയുക്തമായി, ഡല്‍ഹി അതിരൂപതയും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയുമായി സഹഹരിച്ചുകൊണ്ട് ഇന്ത്യയിലുടനീളം 10,000 ത്തോളം വികലാംഗര്‍ക്ക് സഹായഹസ്തമേകുന്ന നോമ്പുകാല കാമ്പെയ്ന്‍ ആരംഭിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ കാമ്പെയ്‌ന് തുടക്കം കുറിച്ചു. അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ചേതനാലയ ആയിരിക്കും കാമ്പെയ്ന്‍ നടപ്പാക്കുന്നത്.
സമൂഹം ഉപേക്ഷിച്ചവരിലേക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്കും മുഖം തിരിക്കുന്നതിന് ഈ കാമ്പെയ്ന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ പറഞ്ഞു. വികലാംഗര്‍ക്ക് പരിചരണവും പിന്തുണയും സഹായത്തിനുള്ള ഉപകരണങ്ങളും ജീവസന്ധാരണത്തിനുള്ള മാര്‍ഗവും കണ്ടെത്തി നല്‍കുമെന്ന് കാരിത്താസ് ഇന്ത്യ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പാട്രിക് ഹാന്‍സ്ഡ പറഞ്ഞു. 2011 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 26.8 മില്യണ്‍ വികലാംഗരുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസമോ, ആരോഗ്യസേവനമോ, ജോലിയോ ലഭിക്കുന്നതിന് വെല്ലുവിളികളുമുണ്ട് എന്നും കാരിത്താസ് ഇന്ത്യ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *