അച്ചാനെ, ലബനന്‍: യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവയായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മാര്‍ച്ച് 25-ന് ലെബനനില്‍ നടക്കും. സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ലബനനിലെ അച്ചാനെയിലുള്ള പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ചാണ് സ്ഥാനരോഹണച്ചടങ്ങുകള്‍ നടക്കുന്നത്.
സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെയും യാക്കോബായ സുറിയാനി സഭയിലെയും മെത്രാപ്പോലീത്തമാര്‍, മറ്റ് സഭാനേതാക്കള്‍, ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍, ലബനനിലെ പ്രമുഖ നേതാക്കള്‍, ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രതിനിധിസംഘം, കേരളത്തില്‍ നിന്നും വിദേശത്തുനിന്നുമായി 700-ലധികം വിശ്വാസികള്‍ തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.
സ്ഥാനാരോഹണത്തിനായി ലബനനിലേക്ക് യാത്രതിരിച്ച ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ മാത്യൂസ് മോര്‍ അഫ്രേം, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തീമോസ്, വൈദികര്‍, സഭാ ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ അനുഗമിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *