Follow Us On

01

July

2025

Tuesday

വചനത്തെ മുറുകെപ്പിടിച്ചുള്ള ക്രിസ്തീയ ജീവിതത്തില്‍ ഉറയ്ക്കണം: കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബാവ.

വചനത്തെ മുറുകെപ്പിടിച്ചുള്ള ക്രിസ്തീയ ജീവിതത്തില്‍  ഉറയ്ക്കണം: കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബാവ.
തിരുവല്ല: വചനത്തെ മുറുകെപ്പിടിച്ചു കൊണ്ടുള്ള ക്രിസ്തീയ ജീവിതത്തില്‍ ഉറയ്ക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ.
മലങ്കര കത്തോലിക്കാ സഭ വചനവര്‍ഷാചരണത്തോടനുബന്ധിച്ച് അല്മായര്‍ക്കും സിസ്റ്റേഴ്‌സിനുമായി നടത്തുന്ന വചനപ്രഘോഷണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശതാബ്ദി ഒരുക്കത്തിന്റെ കാലയളവില്‍ സുവിശേഷമനുസരിച്ച് ജീവിയ്ക്കാന്‍ പരിശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഭ ലക്ഷ്യമിടുന്നു.
സഭ എല്ലാ വ്യവഹാരങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് മാര്‍ ഈവാനിയോസ് പിതാവ് ആഗ്രഹിച്ചിരുന്നു. നമ്മെക്കാള്‍ ബലഹീനരായവരെ മാറ്റിനിര്‍ത്താതെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കണമെന്ന് മാര്‍ ക്ലിമീസ് ബാവ പറഞ്ഞു.
വചനവര്‍ഷ ആഘോഷങ്ങളുടെ കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മുഖ്യപ്രഭാഷണം നടത്തി.      മലങ്കര കത്തോലിക്കാ സഭാ സുവിശേഷ സംഘം സിനഡല്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ്, എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ബനഡിക്ട് മൂഴിക്കര ഒഐസി, സെക്രട്ടറി സിസ്റ്റര്‍ ഡോ. മേരി പ്രസാദ് ഡി.എം എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഡോ. സോഫിയാ പോള്‍ ഡി.എം സമാപന പ്രാര്‍ത്ഥന നടത്തി.
എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30 മുതല്‍ 10.00 വരെ ഓണ്‍ലൈന്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന പരിശീലന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1100 പേര്‍ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 15 ന് പൂര്‍ത്തിയാകും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?