Follow Us On

26

March

2025

Wednesday

എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം

എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം

വത്തിക്കാന്‍ സിറ്റി: എഐയുടെ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായകരമാണെങ്കിലും ഐഐയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍.

എഐയുടെ ഉപയോഗം കുട്ടികള്‍ക്ക്  മുമ്പില്‍ തുറക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയുംകുറിച്ച്  വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. എഐയുടെ അപകടസാധ്യതകള്‍ തടയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവര്‍  ഇത്തരം ഭീഷണികളോട് സന്ദര്‍ഭോചിതമായ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക് എഐ ദോഷകരമാകുന്നില്ലെന്നും മറിച്ച് ഉപകാരപ്രദമായി മാറുന്നുണ്ടെന്നും ഉറപ്പാക്കാന്‍ കൂട്ടായ പ്രവര്‍ത്തനവും ആഗോള സഹകരണവും ആവശ്യമാണെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ അസാധാരണമായ വേഗത്തില്‍ വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. നമ്മുടെ സമൂഹങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ അത് ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ ഈ പുതിയ സാങ്കേതികവിദ്യ എല്ലാ ജനങ്ങളുടെയും, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവരുടെ അന്തസ് കാത്ത്‌സൂക്ഷിച്ചുകൊണ്ട് എല്ലാ മനുഷ്യരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വേള്‍ഡ് ചൈല്‍ഡ്ഹുഡ് ഫൗണ്ടേഷന്‍, പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി (ഐഎഡിസി) എന്നിവയുടെ സഹകരണത്തോടെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസാണ് പരിപാടി സംഘടിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?