വത്തിക്കാന് സിറ്റി: യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ.
1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്‌കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന് വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു.
2008-ല്‍ അദ്ദേഹം ഹെയ്തിയിലേക്ക് ന്യൂണ്‍ഷ്യോ ആയി നിയമിതനായി. 2014 മുതല്‍ അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം നിരീക്ഷകനായിരുന്നു. തുടര്‍ന്ന് 2019-ല്‍ പാപ്പ അദ്ദേഹത്തെ സ ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി നിയമിച്ചു. യുഎന്നിന്റെ സ്ഥിരം നിരീക്ഷകന്‍ എന്ന നിലയില്‍, 2015 സെപ്റ്റംബര്‍ 25-ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ യുഎന്നിനിലേക്ക് സ്വാഗതം ചെയ്തത് ആര്‍ച്ചുബിഷപ് ഔസ ആയിരുന്നു. കൂടാതെ പാരിസ് ഉടമ്പടി, ആണവായുധ കരാര്‍ തുടങ്ങിയ നിര്‍ണായക ഉടമ്പടികളുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ വത്തിക്കാനെ പ്രതിനിധീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *