Follow Us On

19

April

2025

Saturday

യാക്കോബായ സഭയുടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്

യാക്കോബായ സഭയുടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്
ബെയ്‌റൂട്ട്/ ലബനന്‍: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവയായുള്ള ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ന് നടക്കും. സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍  ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ സമീപത്തുള്ള അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം രാത്രി 8:30നാണ് സ്ഥാനരോഹണച്ചടങ്ങുകള്‍ നടക്കുന്നത്.
സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെയും യാക്കോബായ സുറിയാനി സഭയിലെയും മെത്രാപ്പോലീത്തമാര്‍, മറ്റ് സഭാനേതാക്കള്‍, ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍, ലബനനിലെ പ്രമുഖ നേതാക്കള്‍, ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രതിനിധിസംഘം, കേരളത്തില്‍ നിന്നും വിദേശത്തുനിന്നുമായി 700-ലധികം വിശ്വാസികള്‍  തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

1960 നവംബര്‍ 10-നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ ജനനം. 1984 മാര്‍ച്ച് 25-ന് വൈദികപട്ടം സ്വീകരിച്ചതിന്റെ 51 -ാം വാര്‍ഷികത്തിലാണ് അദ്ദേഹം യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവയായി സ്ഥാനാരോഹിതനാകുന്നത്. അയര്‍ലണ്ടിലെ സെന്റ് പാട്രിക്ക് കോളേജില്‍നിന്ന് വേദശാസ്ത്രത്തില്‍ ബിരുദധാരിയായ മെത്രാപ്പോലീത്ത യുകെ, ഗള്‍ഫ്-യൂറോപ്യന്‍, കൊല്ലം – തുമ്പമണ്‍-നിരണം, തൃശൂര്‍, മലബാര്‍, അങ്കമാലി ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുകയും യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?