മാഡ്രിഡ്/സ്‌പെയിന്‍: മംഗളവാര്‍ത്ത തിരുനാളിനോടനുബന്ധച്ച് മാഡ്രിഡില്‍ നടന്ന അജാതശിശുക്കളുടെ മാര്‍ച്ചിനൊടുവില്‍ സാക്ഷ്യം പറഞ്ഞവര്‍ക്ക് നേതൃത്വം നല്‍കിയ ദമ്പതികളാണ് ഒന്‍പത് കുട്ടികളുടെ മാതാപിതാക്കളായ മാര്‍ത്തായും മിഗുവലും. ഗര്‍ഭസ്ഥാവസ്ഥയില്‍ ഈ രോഗം കണ്ടെത്തുന്ന 90 ശതമാനം കുട്ടികളും അബോര്‍ട്ട് ചെയ്യപ്പെടുന്ന ‘പ്രൂണ്‍-ബെല്ലി സിന്‍ഡ്രോം’ എന്ന രോഗം ഇവരുടെ ഒന്‍പതാമത്തെ കുട്ടിക്ക് ഗര്‍ഭാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ ഒരു മുറിയില്‍, ഗര്‍ഭച്ഛിദ്രം നിര്‍ദേശിച്ച ഏഴ് ഡോക്ടര്‍മാര്‍ക്ക് മുമ്പാകെ അവര്‍ ഇപ്രകാരം പറഞ്ഞു, ‘ഞങ്ങള്‍ ഒരു ക്രൈസ്തവ കുടുംബമാണ്. പെദ്രോയുടെ ജീവിതത്തെക്കുറിച്ച് തീരുമാനിക്കുന്നത് ദൈവമായിരിക്കും.’
പ്രൂണ്‍-ബെല്ലി സിന്‍ഡ്രോം കൂടാതെ, പെഡ്രോയ്ക്ക് അമ്‌നിയോട്ടിക് ബാന്‍ഡ് സിന്‍ഡ്രോം ഉണ്ട്. കൂടാതെ ഒരു കാല്‍ നഷ്ടപ്പെട്ടു, വൃക്ക തകരാറും മറ്റ് ഗുരുതരമായ ജനന വൈകല്യങ്ങളും ഉണ്ട്. ‘അവന്‍ എത്ര കാലം ജീവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ അവന്‍ ജീവിച്ചിരിക്കുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും ജീവിതത്തിന്റെ സന്തോഷം ആസ്വദിക്കുന്ന കുട്ടിയാണ് പെദ്രോ. കഷ്ടപ്പാടുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് പെദ്രോയിലൂടെ ഞങ്ങള്‍ അനുഭവിക്കുന്നു.’ അവന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.
400-ലധികം സന്നദ്ധപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടന്ന മാര്‍ച്ചിന് ശേഷമുള്ള പരിപാടികള്‍ക്ക് യുവ പ്രോ ലൈഫ് ആക്ടിവിസ്റ്റായ പലോമ സഫ്രില്ലയും സ്പാനിഷ് സംഗീതജ്ഞന്‍ ഗില്ലെര്‍മോ എസ്റ്റെബാനും നേതൃത്വം നല്‍കി. തുടര്‍ന്നായിരുന്നു സാക്ഷ്യങ്ങളുടെ സെക്ഷന്‍. തുടര്‍ന്ന് മുന്‍വര്‍ഷങ്ങളിലെപ്പോലെ വേദിയില്‍ അള്‍ട്രാസൗണ്ട് നടത്തി, ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിശബ്ദമായ സമൂഹത്തെ കേള്‍പ്പിച്ചു. ചടങ്ങില്‍ അബോര്‍ഷന് വിധേയരായ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ഓര്‍മ്മയ്ക്കായി ബലൂണുകള്‍ പറത്തി. 500 -ലധികം പ്രോ ലൈഫ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ‘യേസ് റ്റു ലൈഫ്’ എന്ന പ്രമേയവുമായി മാഡ്രിഡ് നഗരത്തിന്റെ ഹൃദയത്തിലൂടെ നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളില്‍ മംഗളവാര്‍ത്ത തിരുനാളിനോടനുബന്ധിച്ച് അജാതശിശുക്കകളുടെ ഓര്‍മയ്ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *