Follow Us On

10

May

2025

Saturday

ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു

ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു
ബെയ്‌റൂട്ട് (ലബനന്‍): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിച്ചു. അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവ എന്ന പേരില്‍ അറിയപ്പെടും. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ ഇന്നലെയായിരുന്നു കാതോലിക്കാ വാഴിക്കല്‍ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് പാത്രിയാര്‍ക്കീസ് ബാവ കാതോലിക്കയെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങില്‍ ആഗോള സുറിയാനി സഭയിലെ രണ്ടാം സ്ഥാനക്കാരന്‍ എന്ന പദവിയിലേക്കുകൂടിയാണ് കാതോലിക്ക ബാവ ഉയര്‍ത്തപ്പെട്ടത്.
ഇന്ത്യന്‍ സമയം ഇന്നലെ (മാര്‍ച്ച് 25) രാത്രി 8.30 നാണ് ശുശ്രൂഷകള്‍ തുടങ്ങിയത്. സഭയിലെ വിവിധ മേലധ്യക്ഷന്മാര്‍ സഹകാര്‍മികരായിരുന്നു. ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും ഇന്ത്യയില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ശ്രേഷ്ഠ കാതോലിക്കയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇന്ന് (മാര്‍ച്ച് 26) ആഗോള സുറിയാനി സഭയുടെ സൂനഹദോസ് ബെയ്‌റൂട്ടില്‍ ചേരും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?