ബെയ്‌റൂട്ട്/ ലബനന്‍: മലങ്കര കത്തോലിക്ക സഭാതലവനായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ചും ഒരേ ദിവ്യകാരുണ്യമേശയില്‍ പങ്കുചേരുന്ന ദിവസം വരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചും സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും അന്ത്യോക്യയുടെ പാത്രിയാര്‍ക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവയെ വാഴിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലെബനോനിലെത്തിയ കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ സാന്നിധ്യത്തിലാണ് ഒരേ അള്‍ത്താരക്ക് ചുറ്റുമുള്ള ബലിയിലും ഒരേ കാസയിലും പങ്കുചേരാമെന്ന പ്രത്യാശ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയ അവസരത്തില്‍ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണവും സ്‌നേഹവും പാത്രിയാര്‍ക്കീസ് അനുസ്മരിച്ചു .
കൂടാതെ യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവയെ വാഴിക്കുന്ന ചടങ്ങിലേക്ക് പ്രത്യേക സംഘത്തെ അയച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് നന്ദി പ്രകടിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *