Follow Us On

31

March

2025

Monday

മ്യാന്‍മാറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1000 കവിഞ്ഞു; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

മ്യാന്‍മാറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1000 കവിഞ്ഞു; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1,000 കവിഞ്ഞു. 2,376 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മാറില്‍ നിലവിലുള്ള ആഭ്യന്തര സംഘര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം  മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ചു. ദുരന്തമുഖത്തേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

തായ്ലന്‍ഡില്‍, ഭൂചലനത്തെത്തുടര്‍ന്ന് ബാങ്കോക്കില്‍ ഒരു ബഹുനില കെട്ടിടം തകര്‍ന്നെങ്കിലും മരണസംഖ്യ കുറവാണ്.  81 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും തലസ്ഥാനത്തെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു. ചൈനയിലെ യുനാന്‍, സിചുവാന്‍ പ്രവിശ്യകളിലും ബംഗ്ലാദേശ്, ഇന്ത്യ എന്നിവയുള്‍പ്പെടെ മറ്റ് അയല്‍രാജ്യങ്ങളും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?