Follow Us On

01

April

2025

Tuesday

സാമൂഹ്യനീതി ഉറപ്പാക്കല്‍ ഭരണകര്‍ത്താക്കളുടെ ബാധ്യത: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി

സാമൂഹ്യനീതി ഉറപ്പാക്കല്‍ ഭരണകര്‍ത്താക്കളുടെ ബാധ്യത: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി

കണ്ണൂര്‍: സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്താനാവുകയുള്ളൂവെന്നും, ഇത് ഭരണകര്‍ത്താക്കളുടെ പ്രഥമ ചുമതലയാകണമെന്നും  കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 53-ാംസ്ഥാപകദിന രൂപതാതല ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് എട്ട് പതിറ്റാണ്ടിലേക്ക് എത്തി നില്‍ക്കുന്ന രാജ്യം ഏത് അളവു വരെ സാമുഹികനീതി കൈവരിച്ചുവെന്നു വിശകലനം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും, ന്യുനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കാലങ്ങളായി നല്‍കിക്കൊണ്ടിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കണമെന്നും മെത്രാന്‍ പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനം തലമുറകള്‍ക്കുവേണ്ടിയുള്ള മഹത്തായ ശുശ്രൂഷയാണെന്നും അതിനായി സമുഹം ജാഗ്രതയോടെ മുന്നിട്ടിറങ്ങണമെന്നും മെത്രാന്‍ ആഹ്വാനം ചെയ്തു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എല്ലാ കെഎല്‍സിഎ യൂണിറ്റ് ഇടവകകളിലും കെഎല്‍സിഎ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നടന്നു. കണ്ണൂര്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കെഎല്‍സിഎ രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.  ബിഷപ് ഡെന്നീസ് കുറുപ്പശേരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതയിലുടനീളം ലഹരിവിരുദ്ധ മുന്നേറ്റ ബോധവല്‍കരണ പരിപാടികള്‍ കെഎല്‍സിഎ നടപ്പിലാക്കും. രൂപത ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഫാ ജോയ് പൈനാടത്ത്, ശ്രീജന്‍ ഫ്രാന്‍സിസ്, ജോണ്‍ ബാബു, ജോയ്‌സ് മേനേസസ്, ഷിബു ഫെര്‍ണാണ്ടസ്, റിനേഷ് ആന്റണി, ഫ്രാന്‍സിസ് അലക്‌സ്, ഫിലോമിന കുന്നോത്ത്, കെ.എച്ച് ജോണ്‍, റീജ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?