പുത്തന്‍പീടിക: കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയേകാന്‍ മരണശേഷം നേത്രദാനം ചെയ്യുന്നതിനുള്ള സമ്മതപത്ര വിതരണോദ്ഘാടനം പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തി. നേത്രദാനം മഹാദാനം എന്ന ആപ്തവാക്യവുമായി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റും ഐ ബാങ്ക് അസോസിയേഷന്‍, കേരള – ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ അങ്കമാലി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരാളുടെ നേത്രദാനം രണ്ട് പേര്‍ക്ക് കാഴ്ച നല്‍കാന്‍ സഹായിക്കും.
മരണശേഷം 6 മണിക്കൂറിനുള്ളിലും, 2 വയസിനു മുകളിലുളളവര്‍ക്ക് നേത്രദാനം നടത്താം. ആദ്യ ദിവ്യബലിക്കു ശേഷം പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നേത്രദാന സമ്മതപത്രവിതരണോദ്ഘാടനം കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി സെക്രട്ടറി ഫ്രാങ്കോ ജേക്കബിന് നല്‍കി നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി, അസിസ്റ്റന്റ് വികാരി ഫാ. ജോഫി അക്കരപട്ട്യേക്കല്‍, കൈക്കാരന്‍ എ.സി. ജോസഫ്, പാദുവ സിസ്റ്റേഴ്‌സ് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ കെ.എ. വര്‍ഗീസ്, ജെസി വര്‍ഗീസ്, ലൂയീസ് താണിക്കല്‍, ബിജു ബാബു, ആനി ജോയ്, ജോസ് മേച്ചേരിപ്പടി എന്നിവര്‍ പ്രസംഗിച്ചു. ഇടവകയിലെ 24 കുടുംബയൂണിറ്റുകളില്‍ നേത്രദാന സമ്മത പത്ര വിതരണം നടത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നേത്രദാനത്തിന് ബന്ധപ്പെടേണ്ട നമ്പര്‍ 9895 44 1337
Leave a Comment
Your email address will not be published. Required fields are marked with *