റോം: ‘മിഷനറീസ് ഓഫ് മേഴ്സി’ എന്ന പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച കരുണയുടെ മിഷനറിമാരായ വൈദികരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ദിവ്യബലി റോമിലെ സാന്റ് ആന്‍ഡ്രിയ ഡെല്ല വാലെ ബസിലിക്കയില്‍ നടന്നു. പരിശുദ്ധ സിംഹാസനത്തിന് മാത്രം ക്ഷമിക്കാന്‍ അധികാരമുള്ള പാപങ്ങള്‍ ക്ഷമിക്കുവാന്‍ പ്രത്യേക അധികാരം നല്‍കിയിരിക്കുന്ന നൂറുകണക്കിന് ‘കരുണയുടെ മിഷനറിമാര്‍’ റോമിലെ വിശുദ്ധ ആന്‍ഡ്രൂ അപ്പോസ്തലന്റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനോ-ഫിസിഷെല്ല അര്‍പ്പിച്ച ദിവ്യബലിയില്‍ സഹകാര്‍മികരായി.
പാപമോചനം തേടി കുമ്പസാരമെന്ന കൂദാശയില്‍ വരുന്നവര്‍ക്ക് ദൈവത്തിന്റെ മഹത്തായ സ്‌നേഹം വെളിപ്പെടുത്തുന്ന ‘അനുരഞ്ജനത്തിന്റെ പ്രത്യേക ഉപകരണങ്ങളാണ്’ കരുണയുടെ മിഷനിറിമാരെന്ന് ആര്‍ച്ചുബിഷപ് ഫിസിഷെല്ല പറഞ്ഞു.നമ്മെ സമീപിക്കുന്നവരെ സ്വാഗതം ചെയ്യാന്‍ ഹൃദയവും മനസും തുറക്കുന്ന കുമ്പസാരക്കാരാകുന്നതിനൊപ്പം സഭയില്‍ നിന്ന് അകന്നിരിക്കുന്നവരെ അന്വേഷിച്ച് പോകുന്ന മിഷനറിമാരാകാനും ഫിസിഷെല്ല വൈദികരെ പ്രോത്സാഹിപ്പിച്ചു.ലോകമെമ്പാ
Leave a Comment
Your email address will not be published. Required fields are marked with *