കൊച്ചി: നോമ്പിനെ ആസ്പദമാക്കി ചിത്രീകരിച്ച ഷോട്ട് ഫിലിമാണ് ‘കലിപ്പ്.’ ഇതിനകം തന്നെ ‘കലിപ്പ്’ യുവജനങ്ങള്‍ ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു. രണ്ട് യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നര്‍മ്മത്തില്‍ ചാലിച്ചാണ് ഈ ഷോര്‍ട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ജീസസ് യൂത്താണ് ഈ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍. ഈ ഷോട്ട് ഫിലിം ക്രിസ്തു സ്‌നേഹത്തിന്റെ വലിയ സന്ദേശം പ്രേക്ഷകരിലേക്ക് പകര്‍ന്നു തരുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് കടുപ്പം എന്ന പേരില്‍ പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുടര്‍ച്ചയായി കടുപ്പം 2, പുണ്യം, എന്നീ പേരുകളില്‍ മുന്‍ വര്‍ഷങ്ങളിലും വലിയ നോയമ്പില്‍ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിരുന്നു. ഓരോ വര്‍ഷങ്ങളിലും ഇറങ്ങുന്ന ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്ന സ്വീകാര്യതയാണ് അടുത്ത ഷോര്‍ട്ട് ഫിലിമിന് പ്രചോദ നമാകുന്നത്.
കടുപ്പത്തിന്റെ നാലാം ഭാഗമായ ‘കലിപ്പ് ‘ ആണ് ഇക്കൊല്ലം നോമ്പില്‍ തയാറായിരിക്കുന്നത്. ഉയിര്‍പ്പ് തിരുനാളിന് ഒരുങ്ങുന്ന ഈ വേളയില്‍ കലിപ്പ് പ്രേക്ഷകഹൃദയങ്ങളില്‍ നോമ്പിന്റെ പ്രസക്തിക്കും ആത്മീയതയ്ക്കും ആക്കം കൂട്ടുമെന്നത് ഉറപ്പാണെന്ന് ഇതിനകം ലഭിച്ച പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ യൂട്യൂബ് ചാനലിലാണ് കലിപ്പ് റിലീസ് ചെയ്തിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *