കൊച്ചി: വഖഫ് വിഷയത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി കേരളത്തിലെ എംപിമാരോട് ഉന്നയിച്ച ആവശ്യം കേരളത്തിലെ ക്രൈസ്തവരുടെ മുഴുവന്‍ വികാരമാണെന്ന് കെസിഎഫ് (കേരളാ കാത്തലിക് ഫെഡറഷന്‍) നേതൃയോഗം.
അതിനെ ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. തങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നത് വര്‍ഗീയ നിലപാടാണെന്ന് വ്യാഖ്യാനിക്കുന്നത് ഖേദകരമാണ്.
മുനമ്പം ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന വികാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം നിലപാടുകള്‍. അതേസമയം തന്നെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാട്ടുന്ന പക്ഷപാതപരമായ നിലപാടിനെതി രെയുള്ള പ്രതിഷേധം കൂടിയായി അതിനെ കാണാവുന്നതാണ്. അത്തരം പ്രതിഷേധങ്ങള്‍ വര്‍ഗീയ താല്പര്യമുള്ളവര്‍ക്ക് വളക്കൂറായി മാറുമെന്ന തിരിച്ചറിവ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ് വേണ്ടതെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.
കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, ഭാരവാഹികളായ ജെയ്മോന്‍ തോട്ടുപുറം, ധര്‍മ്മരാജ് പിന്‍കുളം, സിന്ധു മോള്‍ ജസ്റ്റസ്, എബി കുന്നേപറമ്പില്‍, ടെസി ബിജു, ജെസി അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *