ജലന്ധര്‍: ജൈവകൃഷി, ജലസംരക്ഷണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരേന്ത്യന്‍ ഭൂമിയുടെ വിലാപങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുള്ള പദ്ധതിയുമായി കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ(സിസിബിഐ). ജലന്ധറിലെ ജിയാനോദയയില്‍ നടന്ന സിസിബിഐ സമ്മേളനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
ഡല്‍ഹി, ജലന്ധര്‍, ജമ്മു-കാശ്മീര്‍, ഷിംല-ചാണ്ടിഗാര്‍ഗ് തുടങ്ങിയ രൂപതകളില്‍നിന്നായി 68 പ്രതിനിധികള്‍ പങ്കെടുത്തു. പ്രാദേശിക കമ്മീഷന്‍ സെക്രട്ടറിമാരും യൂത്ത് ലീഡേഴ്‌സും അല്മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ‘പില്‍ഗ്രിംസ് ഓഫ് ഹോപ്: ക്രൈ ഓഫ് ദ മദര്‍ ഏര്‍ത്ത്’ എന്നതായിരുന്നു വിചിന്തനവിഷയം. മാര്‍പാപ്പയുടെ ‘ലൗദാത്തോ സീ’എന്ന ചാക്രികലേഖനത്തെ ആധാരമാക്കി പരിസ്ഥിതി നാശം, ആഗോളതാപനം തുടങ്ങിയ വെല്ലുവിളികള്‍ക്കെതിരെ സ്വീകരിക്കാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. വരും നാളുകളില്‍ മരം നട്ടുപിടിപ്പിക്കുന്നതിനും മാലിന്യസംസ്‌ക്കരണത്തിനും മുന്‍തൂക്കം നല്‍കും. സോഷ്യല്‍ മീഡിയ കാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുകയും മതബോധനത്തില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
യൂത്ത് ഗ്രൂപ്പുകളും പരിസ്ഥിതി-ക്ലബുകളും പ്രാദേശിക സംഘടനകളുമായി കൈകോര്‍ത്ത് പരിസ്ഥിതി സംരക്ഷണത്തിന് കൂടൂതല്‍ പ്രാധാന്യം നല്‍കും. പ്രാദേശിക സെക്രട്ടറിമാരോട് വര്‍ഷത്തില്‍ രണ്ട് പ്രോഗ്രാമുകള്‍ ഇതിനുവേണ്ടി സംഘടിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഓരോ രൂപതയും കൃത്യമായ ആക്ഷന്‍പ്ലാന്‍ രൂപീകരിക്ക
Leave a Comment
Your email address will not be published. Required fields are marked with *