Follow Us On

03

April

2025

Thursday

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആനുകൂലമായ മദ്രാസ് ഹൈക്കോടതി വിധിയെ സഭ സ്വാഗതം ചെയ്തു

ക്രൈസ്തവ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക്  ആനുകൂലമായ  മദ്രാസ് ഹൈക്കോടതി  വിധിയെ സഭ സ്വാഗതം ചെയ്തു

ചെന്നൈ: മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വീണ്ടും സ്ഥിരീകരിച്ച മദ്രാസ് ഹൈക്കോടതി വിധിയെ കത്തോലിക്കാ സഭാ സ്വാഗതം ചെയ്തു. ‘ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ മദ്രാസ് ഹൈക്കോടതി ശരിവച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതമാണ്’ സിസിബിഐയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയ സെക്രട്ടറിയുമായ ഫാ. മരിയ ചാള്‍സ് പറഞ്ഞു.

ചെന്നൈയിലെ വനിതാ ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ലയോള കോളേജ്, സ്റ്റെല്ല മാരിസ് കോളേജ് ടിണ്ടിവനത്തിലെ സേക്രഡ് ഹാര്‍ട്ട് ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജിയെ തുടര്‍ന്നാണ് കോടതി വിധി. ഈ കോളേജുകളിലെ വിലക്ക് നീക്കി അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാന്‍ അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍വകലാശാലകളോട് പറഞ്ഞു. ‘ഇതൊരു ശ്രദ്ധേയമായ ഉത്തരവാണ്. തമിഴ്‌നാട് സംസ്ഥാനത്തുടനീളമുള്ള എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ഇത് ഗുണം ചെയ്യും,’ കോടതിയില്‍ കേസ് വാദിച്ച അഭിഭാഷക സംഘത്തില്‍ ഉള്‍പ്പെട്ട അഡ്വ. സിസ്റ്റര്‍ മേരി സൗമി റെക്‌സി പറഞ്ഞു.

2018 ലെ വിവാദമായ യുജിസി സര്‍ക്കുലര്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് 2020 മുതല്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും നിരവധി നിയമനങ്ങള്‍ തടസപ്പെട്ടിരിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ നടത്തുന്ന നിയമനങ്ങള്‍ നാല് ആഴ്ചയ്ക്കുള്ളില്‍ അംഗീകരിക്കാന്‍ കോടതി രണ്ട് സര്‍വകലാശാലകളോടും നിര്‍ദ്ദേശിച്ചു. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം അവരുടെ ലക്ഷ്യം സംരക്ഷിക്കുന്നതിന് നിര്‍ണായകമാണെന്ന് വിധി പുറപ്പെടുവിച്ച ജഡ്ജി എന്‍ ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 (1) ‘ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം ഉറപ്പുനല്‍കുന്നു’ എന്ന് കോടതി പറഞ്ഞു.

‘ഈ വ്യവസ്ഥ വെറും നിയമപരമായ ഔപചാരികത മാത്രമല്ല. ന്യൂനപക്ഷ സമുദായങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഐഡന്റിറ്റികള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയുടെ ശില്‍പികള്‍ നല്‍കിയ വാഗ്ദാനമാണ്,’ കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?