Follow Us On

04

April

2025

Friday

യൂറോപ്പിലും ലാറ്റിനമേരിക്കയിലും കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

യൂറോപ്പിലും ലാറ്റിനമേരിക്കയിലും കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

മെക്‌സിക്കോ സിറ്റി/മെക്‌സിക്കോ: യൂറോപ്പിലും ലാറ്റിനമേരിക്കയിലും ക്രിസ്ത്യാനികള്‍ക്കെതിരെ, പ്രത്യേകിച്ച് കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന്‌  വിവിധ റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുതയും വിവേചനവും നിരീക്ഷിക്കുന്ന ഒബ്‌സര്‍വേറ്ററി  2023-ല്‍,  35 യൂറോപ്യന്‍ രാജ്യങ്ങളിലായി 2,444 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി.  ഭീഷണിയും പീഡനവും മുതല്‍ ശാരീരികമായ അക്രമം വരെയുള്ള 232 വ്യക്തിപരമായ  ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പകുതിയോളം ആക്രമണങ്ങള്‍ നടന്നത് ഫ്രാന്‍സിലാണ്.

എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 2023-ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലും സമാന പ്രവണതയാണ് കാണുന്നത്. ‘മറ്റുള്ള മതവിശ്വാസങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ചില പ്രത്യയശാസ്ത്ര വീക്ഷണങ്ങള്‍ക്കായി വാദിക്കുന്ന വ്യക്തികളോ ഗ്രൂപ്പുകളോ നേതൃത്വം നല്‍കുന്ന അക്രമ സംഭവങ്ങളില്‍ ഗണ്യമായ വര്‍ധനവ്’ ഉള്ളതായായി എസിഎന്നിന്റെ എക്‌സിക്ക്യൂട്ടീവ് റിപ്പോര്‍ട്ടിന്റെ സംഗ്രഹത്തില്‍ പറയുന്നു.

ആക്രമണങ്ങള്‍ പ്രധാനമായും മതസമൂഹങ്ങളിലെ അംഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെയും ഫെമിനിസ്റ്റ് അനുകൂല ഗ്രൂപ്പുകളിലെയും അംഗങ്ങളും ജെന്‍ഡര്‍ ഐഡിയോളജി പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ഹെയ്തി, മെക്‌സിക്കോ എന്നിവിടങ്ങളില്‍, മതവിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങള്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍, അവഹേളനം, മതവികാരങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍  എസിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?