തൃശൂര്‍: ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും പാചക ഗ്യാസിന് വിലവര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും നിര്‍ത്തലാക്കിയ ഗ്യാസ് സബ്‌സിഡി പുനരാരംഭിക്കണമെന്നും പഴുവില്‍ ഫൊറോന കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സമയത്ത് പാചകവാതക വില കൂട്ടി സാധാരണക്കാരെ വെല്ലുവിളിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം യോഗം രേഖപ്പെടുത്തി. ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ കൊള്ളക്കാരെ പ്പോലെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
പൊറത്തൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പഴുവില്‍ ഫൊറോന പ്രസിഡന്റും ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ ഡിറേറ്ററുമായ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രെമോട്ടര്‍ ഫാ ജോയ് മുരിങ്ങാത്തേരി, ഫൊറോന സെക്രട്ടറി ഓസ്റ്റിന്‍ പോള്‍, ഭാരവാഹികളായ പൈലി ആന്റണി, ജോസഫ് ബിജു, മെജി തോമസ്, ജെസി വര്‍ഗീസ്, ജോബി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *