Follow Us On

09

October

2025

Thursday

വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ഇടുക്കി രൂപതാ കുരിശുമല തീര്‍ത്ഥാടനം

വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ഇടുക്കി രൂപതാ കുരിശുമല തീര്‍ത്ഥാടനം
ഇടുക്കി: ഇടുക്കി രൂപതയുടെ  നേതൃത്വത്തില്‍ നടത്തിയ മൂന്നാമത്‌ കാല്‍നട കുരിശുമല തീര്‍ത്ഥാടനം വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ പ്രധാന കുരിശുമല തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
 30 കിലോമീറ്റര്‍ ആണ് മാര്‍ നെല്ലിക്കുന്നേല്‍ വിശ്വാ സികളോടൊപ്പം കാല്‍നടയായി യാത്ര ചെയ്തത്. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാട നത്തിന്റെ ഭാഗമായത്. വെട്ടിക്കമറ്റത്തുനിന്നും ആരംഭിച്ച സംയുക്ത തീര്‍ത്ഥാടനം 9 മണിക്ക് മലയടിവാരത്തില്‍ എത്തിച്ചേര്‍ന്നു. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികളാണ് എഴുകുംവയലില്‍ തീര്‍ത്ഥാടനത്തെ വരവേറ്റത്.
കൊടും ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായി മാറി. മലമുകളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടുക്കി രൂപതാ വികാരി ജനറാള്‍മാരായ  മോണ്‍.ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, , ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ . അമല്‍ മണിമലക്കുന്നേല്‍ എന്നിവര്‍ വി. കുര്‍ബാനയ്ക്ക്  സഹകാര്‍മികരായി.
ഏറെ ത്യാഗം സഹിച്ചുള്ള ഈ യാത്ര വിശ്വാസത്തിന്റെ നിറവാര്‍ന്ന സാക്ഷ്യമാണെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ജീവിത കുരിശികളെ ഈശോയുടെ കുരിശിനോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ അവന്‍ നമ്മുടെ ജീവിതത്തെ ബലപ്പെടുത്തും എന്ന ബോധ്യമാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥനയും മലകയറ്റവും നമുക്ക് നല്‍കുന്നതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
 തോപ്രാംകുടി പള്ളി വികാരി ഫാ. ജോസി പുതുപ്പറമ്പില്‍ നാല്പതാം വെള്ളിയുടെ സന്ദേശം നല്‍കി.  വലിയ നോമ്പില്‍ എഴുകുംവയല്‍ കുരിശുമല സന്ദര്‍ശിച്ച് ഒരുക്കത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ജൂബിലി വര്‍ഷസമ്മാനമായ പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.  നോമ്പുകാലം തീരുന്നതുവരെയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?