Follow Us On

04

June

2025

Wednesday

ഭക്തിനിര്‍ഭരമായി കുളത്തുവയല്‍ കാല്‍നട തീര്‍ത്ഥാടനം

ഭക്തിനിര്‍ഭരമായി കുളത്തുവയല്‍ കാല്‍നട തീര്‍ത്ഥാടനം
കോഴിക്കോട്:  നാല്‍പ്പതാം വെള്ളിയാചരണത്തോടനുബന്ധിച്ച്  താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിയിലിന്റെ നേതൃത്വത്തില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രത്തിലേക്ക് കാല്‍നട തീര്‍ത്ഥാടനം നടത്തി. താമരശേരി മേരി മാതാ കത്തീഡ്രലില്‍ നിന്നും രാത്രി പത്തിന് ആരംഭിച്ച തീര്‍ത്ഥയാത്ര മലബാറിന്റെ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രമായ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ രാവിലെ എട്ടു മണിയോടെ എത്തിച്ചേര്‍ന്നു.
ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ പീഡാനുഭവ സന്ദേശം നല്‍കി.  കുരിശിന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് ജീവത്തിലുണ്ടാകുന്ന സഹനങ്ങളെ അതിജീവിക്കാനാകുമെന്ന് ഫാ. ജേക്കബ് അരീത്തറ പറഞ്ഞു. കുരിശിന്റെ വഴി ദൈവത്തിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നു. സഹനങ്ങളുടെ അര്‍ത്ഥം കണ്ടെത്തി ദൈവത്തിന് നന്ദി പറയണം. കുരിശിലെ സഹനം പ്രത്യാശയുടേതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിന് മരുതോങ്കര, വിലങ്ങാട് ഫൊറോനകളിലെ വിശ്വാസികളും അതത് ഇടവകകളില്‍ നിന്ന് കാല്‍നടയായി കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തിയിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?