Follow Us On

01

June

2025

Sunday

കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും.
കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍ കോണ്‍ക്ലേവിനായി ചാപ്പലില്‍ പ്രവേശിക്കുക. ഇതോടെ ഡീന്‍ ചാപ്പലിന്റെ വാതില്‍ അടയ്ക്കും. പിന്നീട് നടക്കുന്ന കോണ്‍ക്ലേവ് അതീവ രഹസ്യസ്വഭാവത്തോടെയായിരിക്കും.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്താല്‍ മാത്രമേ ചാപ്പലിന്റെ വാതില്‍ തുറക്കൂ. അതുവരെ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. താമസവും ഭക്ഷണവുമെല്ലാം സിസ്റ്റൈന്‍ ചാപ്പലിനുള്ളില്‍ തയാറാക്കിയിരിക്കുന്ന സ്ഥലത്തായിരിക്കും.
കര്‍ദിനാള്‍ സംഘത്തിലെ 80 വയസില്‍ താഴെ പ്രായമുള്ള 133 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരില്‍ 108 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് നിയോഗിച്ചത്. ഇവര്‍ ആദ്യമായാണ്  കോണ്‍ക്ലേവില്‍ സംബന്ധിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?