Follow Us On

01

July

2025

Tuesday

5500 ജപമാലകള്‍ ഒരുക്കി വിശ്വാസ സാക്ഷ്യവുമായി വീട്ടമ്മമാര്‍

5500 ജപമാലകള്‍ ഒരുക്കി വിശ്വാസ സാക്ഷ്യവുമായി വീട്ടമ്മമാര്‍
നടവയല്‍: വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും സന്യസ്തരെയും കേരള സഭയ്ക്കു  നല്‍കിയ  ഇടവകയായ നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്യാനുള്ള ജപമാലകള്‍ കോര്‍ത്തൊരുക്കി വീട്ടമ്മമാര്‍ നിറസാക്ഷ്യമായി.
 35 അമ്മമാര്‍ ചേര്‍ന്ന് രണ്ടുമാസം കൊണ്ടാണ് വിവിധ നിറങ്ങളിലുള്ള 5500 ജപമാലകള്‍ കോര്‍ത്തൊരുക്കിയത്. അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും ജപമാല നല്‍കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജാന്റി മരിയയുടെയും ക്രിസ്തീയ രൂപീകരണ വിഭാഗം കൗണ്‍സിലര്‍ സിസ്റ്റര്‍ ഡെല്‍ഫി മരിയയുടെയും കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആന്‍സി തോമസിന്റെയും നേതൃത്വത്തിലാണ് ജപമാലകള്‍ തയാറാക്കിയത്.
മാതൃവേദി അനിമേറ്റര്‍ സിസ്റ്റര്‍ മരിയറ്റ, സിസ്റ്റര്‍ ആനി സെയില്‍സ്, സിസ്റ്റര്‍ ടെസി മരിയ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ജപമാല കെട്ടാന്‍ അമ്മമാരെ പരിശീലിപ്പിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?