കണ്ണൂര്‍: കത്തോലിക്ക സഭയിലെ 1500-ലേറെ വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്‍ശനത്തിനും വണക്കത്തിനും അവസരമൊരുക്കി തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന മരിയന്‍ തീര്‍ത്ഥാടന ദൈവാലയം. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ആദ്യനൂറ്റാണ്ടുമുതല്‍ സമീപകാലത്ത് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെട്ടവര്വരെയുള്ളവരു
ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള്‍ ശിരസില്‍ അണിയിച്ച മുള്‍ക്കിരീടത്തിലെ മുള്ളിന്റെ അംശം, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്, പരിശുദ്ധ കന്യാമറിയത്തിന്റെ ശിരോവസ്ത്രത്തിന്റെയും അരക്കച്ചയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെ പാലിയത്തിന്റെയും ഭാഗങ്ങള്‍, 12 ശ്ലീഹന്മാരുടെയും പ്രഥമ രക്തസാക്ഷി വിശുദ്ധ എസ്തപ്പാനോസിന്റെയും തിരുശേഷിപ്പുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, വി. ഗോണ്‍സാലസ് ഗാര്‍ഷ്യ, വി. മദര്‍ തെരേസ, വിശുദ്ധ ദേവസഹായം, വി. മറിയംത്രേസ്യാ, വി. എവുപ്രാവ്യാമ്മ, വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ തുടങ്ങിയവരുടെ തിരുശേഷിപ്പുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. മാര്‍പാപ്പയുടെ അനുമതിയോടെയാണ് പ്രദര്‍ശനം.
ഇടുക്കി രൂപതയിലെ ഉപ്പുതറ കുന്നപ്പള്ളില്‍ ജോയിസ് എഫ്രേം പ്രസിഡന്റായ കാര്‍ലോ അക്വിറ്റി ഫൗണ്ടേഷനും എഫ്രേമിന്റെ മകന്‍ ഫാ. എഫ്രേം കുന്നപ്പള്ളി അംഗവുമായ ഫാത്തിലൈറ്റ്‌സ് സന്യാസസമൂഹവും ചേര്‍ന്നാണ് തിരുശേപ്പ് പ്രദര്‍ശനം നടത്തിയത്. റോമില്‍നിന്നും വിവിധ രാജ്യങ്ങളില്‍നിന്നുമായി നീണ്ട 25 കൊല്ലക്കാലത്തെ ശ്രമഫലമായാണ് സഭാ അധികാരികളുടെ സാക്ഷ്യപത്രങ്ങളോടെ തിരുശേഷിപ്പുകള്‍ ഫൗണ്ടേഷന്‍ സമാഹരിച്ചത് പ്രദര്‍ശനത്തിന് ഒരുക്കുകയായിരുന്നു.
തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പില്‍ ചെയര്‍മാനായ വിപുലമായ സംഘാടക സമിതിയാണ് രണ്ടു ദിവസങ്ങളിലായി നടന്ന പ്രദര്‍ശനം സംഘടിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *