കാഞ്ഞിരപ്പള്ളി: രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ അഞ്ചും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ ‘സ്പന്ദനം 2 കെ 25’ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്നു.
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം കാഞ്ഞരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
ദൈവത്തിന്റെ ഈ അനുഗ്രഹം സ്വീകരിച്ച്, ദൈവം ദാനമായി നല്‍കിയ മക്കളെ സ്വീകരിക്കാന്‍ തയ്യാറായ മാതാപിതാക്കളും വലിയ കുടുംബത്തില്‍ ജനിച്ച കുഞ്ഞുങ്ങളും അനുഗ്രഹീതരാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
പൊതുസമ്മേളനത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ.തോമസ് ഞള്ളിയില്‍ അധ്യക്ഷത വഹിച്ചു. ദൈവം നല്‍കിയ മക്കളോടൊപ്പം മിഷനറി ശുശ്രൂഷ നിര്‍വഹിക്കുന്ന ആനക്കല്‍ മങ്ങാരത്ത് റിജോയും കുടുംബാംഗങ്ങളും ദൈവാനുഭവങ്ങള്‍ പങ്കുവെച്ചു.
സ്പന്ദം കൂട്ടായ്മയില്‍ നിന്ന് ഈ വര്‍ഷം സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിച്ച സിസ്റ്റര്‍ കാതറൈന്‍ എസ്എച്ചിനെ അനുമോദിച്ചു. സിസ്റ്റര്‍ തന്റെ ദൈവവിളി അനുഭവം പങ്കുവെച്ചു.
രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുള്ള വലിയ കുടുംബങ്ങളിലെ അംഗങ്ങള്‍ സ്പന്ദനം കൂട്ടായ്മയില്‍ സംബന്ധിച്ചു. രൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *