ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
പ്രഥമ സാര്‍വ്വത്രിക സൂനഹദോസ് 325 മെയ് മാസത്തിലാണ് നിഖ്യയില്‍ ചേര്‍ന്നത്. പ്രധാനമായും ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമിന്റെ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റെയിന്‍ ഒന്നാമനാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്.
പ്രഥമ സാര്‍വ്വത്രികസൂനഹദോസായ നിഖ്യാ സൂനഹദോസിന്റെ ആയിരത്തിയെഴുനൂറാം വാര്‍ഷികാചരണത്തിന് തുടക്കമായി.
മെയ് 20ന്, ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിന്റെ വാര്‍ഷികാചരണം ആരംഭിച്ചത്.
ക്രൈസ്തവസഭയ്‌ക്കെതിരെ ഉയര്‍ന്ന ആര്യന്‍ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍ ഒന്നാമന്‍ മുന്നുറ്റിയിരുപത്തിയഞ്ചാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്ന ഒന്നാം നിഖ്യാ സൂനഹദോസ് വിളിച്ചുകൂട്ടിയത്. അക്കൊല്ലം (325) മെയ് മുതല്‍ ആഗസ്റ്റ് വരെയായിരുന്നു ഈ സൂനഹദോസ് ചേര്‍ന്നത്.
ദൈവവുമായി സമാനത പങ്കിടുന്നവനെങ്കിലും യേശു ദൈവത്തിനു കീഴുള്ളവനും ദൈവത്തിന്റെ ആദ്യസൃഷ്ടിയുമാണെന്ന ആരീയുസ് എന്ന പുരോഹിതന്റെ സിദ്ധാന്തത്തെ ശക്തിയുക്തം എതിര്‍ത്ത ഈ സൂനഹദോസിന്റെ സംഭാവനയാണ് നിഖ്യാ വിശ്വാസപ്രമാണം.
കത്തോലിക്കാ സഭയും കിഴക്കന്‍ ഓര്‍ത്തഡോക്‌സ് സഭകളും, ആംഗ്ലിക്കന്‍ കൂട്ടായ്മയും ലൂഥറന്‍ സമൂഹം ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പ്രൊട്ടസ്റ്റന്റ് സഭാ സമൂഹങ്ങളും ഈ സൂനഹദോസിനെ അംഗീകരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *