തിരുവനന്തപുരം: ബഥനി നവജീവന്‍ പ്രൊവിന്‍സിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങള്‍ മെയ് 21ന് സമാപിക്കും.
21ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നാലാഞ്ചിറ ആശ്രമ ചാപ്പലില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. മലങ്കര സഭയിലെ മറ്റു മെത്രാന്മാരും ബഥനിയിലെ വൈദികരും സഹകാര്‍മികരാകും.
തുടര്‍ന്ന് മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുസമ്മേളനം നടക്കും. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ്, വി.കെ പ്രശാന്ത് എംഎല്‍എ, സുപ്പീരിയര്‍ ജനറല്‍ ഫാ. ഗീര്‍വഗീസ് കുറ്റിയില്‍ ഒഐസി, ഫാ. സിറിയക് ആന്റണി മോറോത്ത് ഒഐസി, ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ ഒഐസി തുടങ്ങിയവര്‍ പ്രസംഗിക്കും.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകം മുഴുവനെയും ബന്ധിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സമ്പൂര്‍ണ്ണ വചന പാരായണവും അഖണ്ഡ ജപമാല പ്രാര്‍ ത്ഥനയും 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും നടത്തി യിരുന്നു. അതോടൊപ്പം വ്യത്യസ്തമായ ഉപവി പ്രവര്‍ത്ത നങ്ങളിലൂടെ രജത ജൂബിലി വര്‍ഷം ദൈവ കരുണയുടെ അനുഭവമാക്കി മാറ്റുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *