Follow Us On

01

July

2025

Tuesday

ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി കിഡ്‌സ് ഡയറക്ടര്‍

ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി കിഡ്‌സ് ഡയറക്ടര്‍
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) യുടെ ഡയറക്ടറായി ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി നിയമിതനായി.  കഴിഞ്ഞ ആറു വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയില്‍ ഫാമിലി അപ്പോ സ്തലേറ്റ് & ബിസിസിയില്‍ ഡയറക്ടറായും കൗണ്‍സിലിങ്ങ് മേഖലയിലും സേവനം അനുഷ്ടിച്ചു വരുകയായിരുന്നു.
ചങ്ങനാശേരി കാന ഇന്‍സ്റ്റിട്ട്യൂട്ടിലെ സൈക്കോളജി & കൗണ്‍സിലിങ്ങ് വിഭാഗത്തില്‍ ഫാമിലി & മാരേജ്യെന്ന വിഷയത്തില്‍ ലൈസന്‍ഷ്യേറ്റ് എടുത്തു. കെആര്‍എല്‍സിസി ഫാമിലി കമ്മീഷന്റെ അസോസിയേറ്റഡ് സെക്രട്ടിയായും സേവനം ചെയ്തു.
ജ്ഞാനദീപവിദ്യാപീഠം കോളേജിന്റെ മാനേജരായും കിഡ്‌സിന്റെ അസി.ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.  കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തിലിന്റെ സാന്നിധ്യത്തില്‍ കിഡ്‌സ് ഡയറക്ടറായി സ്ഥാനമേറ്റു.
ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, പ്രൊക്യുറേറ്റര്‍  ഫാ. ജോബി കാട്ടാശേരി, ഫാ. ജോസ് ഒളാട്ടുപ്പുറം,  ഫാ. ബെന്നി ചിറമ്മേല്‍ ഒഎസ്‌ജെ, ഫാ.സിബിന്‍ കല്ലറക്കല്‍, ഫാ. ജോസ് എസ്.കോട്ടപ്പുറം, അസി. ഡയറക്ടര്‍മാരായ ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. എബ്‌നേസര്‍ ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?