Follow Us On

25

November

2025

Tuesday

മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു

മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു
മാനന്തവാടി: മാനന്തവാടി രൂപതാംഗമായ ഫാ. അനൂപ് കൊല്ലംകുന്നേല്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 37-കാരനായ ഈ യുവവൈദികന്‍.
ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായതിനെതുടര്‍ന്ന് ആഞ്ചിയോ പ്ലാസ്റ്ററി നടത്തുകയും തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകുകയും അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കു കയായിരുന്നു.
കുന്നലാടി ഫാത്തിമ മാതാ ഇടവകാംഗമായ ഫാ. അനൂപ് 2015 ഡിസംബര്‍ 29നാണ്  പൗരോഹിത്യം സ്വീകരിച്ചത്. പയ്യമ്പള്ളി, തരിയോട്, ബോയ്‌സ് ടൌണ്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും ബൊസ്പര, കല്ലുമുക്ക് എന്നീ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2022-ല്‍ നീലഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ അസിസ്റ്റന്റ് ഡയറക്ടറായി സേവനം ചെയ്തിരുന്നു. ആറാട്ടുപാറ ഇടവകയുടെ ഉത്തരവാദിത്വവും നീലഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഡയറക്ടര്‍ പദവിയിലേക്കും നിയോഗിക്കപ്പെട്ടതിനിടയിലാണ് ആകസ്മിക വിയോഗം സംഭവിച്ചത്.
ഫാ. അനൂപിന്റെ മാതൃ ഇടവകയായ കുന്നലാടി ദൈവാലയത്തില്‍ ഇന്നു (മെയ് 21) ഉച്ചകഴിഞ്ഞ് 3:30 മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് അച്ചന്‍ അവസാനമായി സേവനമ നുഷ്ഠിച്ച കല്ലുമുക്ക് ഇടവകയിലേക്ക് കൊണ്ടുവരും. രാത്രിയോടെ ദ്വാരക പാസ്റ്റല്‍ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററല്‍ സെന്റര്‍ ചാപ്പലില്‍ നടക്കുകയും ചെയ്യും.
 നാളെ (മെയ് 22) രാവിലെ 7 ന് അച്ചനുവേണ്ടി വി. ബലി അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതശരീരം സീയോന്‍ ഹാളിലേക്ക് മാറ്റുകയും 2 ന് വി. കുര്‍ബാനയോടു കൂടി മൃതസംസ്‌കാര ശുശ്രൂഷയുടെ അവസാന ഭാഗം ആരംഭിക്കുകയും ചെയ്യും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?