Follow Us On

01

July

2025

Tuesday

ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ നിര്യാതനായി

ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍  നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ (61) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (മെയ് 23) ഉച്ചകഴിഞ്ഞ് 1.30 ന് കാഞ്ഞിരപ്പള്ളി രൂപതയിലെ ആനിക്കാട് സെന്റ് മേരീസ് പാരിഷ് ഹാളിലാരംഭിക്കും. തുടര്‍ന്നുള്ള ശുശ്രൂഷകള്‍ 2.00 മണിക്ക്  ആനിക്കാട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും. നാളെ (മെയ് 23) രാവിലെ ഒമ്പതു മുതല്‍ ആനിക്കാട് ദൈവാലയ ഹാളിലെത്തി ആദരാഞ്ജലികളര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്.

താമരക്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി, കണയങ്കവയല്‍, ചേമ്പളം, ഉമ്മിക്കുപ്പ, നല്ലതണ്ണി, ആനവിലാസം, വാളാഡി, രാജഗിരി, തക്കല രൂപതയിലെ മുനിച്ചിറ, മാതാപുരം, നിദ്രവിള ഇടവകകളില്‍ വികാരി, നല്ലതണ്ണി സെന്റ് മേരീസ് കമ്മ്യൂണിറ്റി കോളജിന്റെ ഡയറക്ടര്‍, തമ്പലക്കാട് എമ്മനുവേല്‍ -പെനുവേല്‍ ആശ്രമം, പ്രിസണ്‍ മിനിസ്ട്രി തുടങ്ങിയ വിവിധ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ചികിത്സയ്ക്കായി അവധിയിലായിരുന്നു.

സഹോദരങ്ങള്‍: ഫാ. മാത്യു പനച്ചിക്കല്‍ ( വികാരി, തച്ചപ്പുഴ സെന്റ് മേരീസ് പള്ളി), തങ്കച്ചന്‍ ( കപ്പാട്), ഗ്രേസി വള്ളവശ്ശേരില്‍ (പുല്ലാനിതകിടി), സിസ്റ്റര്‍ ബെറ്റ്‌സി എസ്എംഎസ് ( പുഞ്ചവയല്‍), ജോയി ( പാലക്കാട് ), ജോസ് (പാലൂര്‍ക്കാവ്), മിനി ഇടത്തിനകം (കണ്ണിമല), പരേതയായ ലീലാമ്മ കൊല്ലംപറമ്പില്‍ ( കപ്പാട് ).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?