Follow Us On

12

October

2025

Sunday

പെന്തക്കുസ്ത ദിനത്തില്‍ സിറിയയില്‍ 48 ക്രൈസ്തവരെ വധിച്ചതായി റിപ്പോര്‍ട്ട്

പെന്തക്കുസ്ത ദിനത്തില്‍ സിറിയയില്‍ 48 ക്രൈസ്തവരെ വധിച്ചതായി റിപ്പോര്‍ട്ട്

പെന്തക്കുസ്ത ദിനത്തില്‍ പുലര്‍ച്ചെ 4 മണിക്ക്, ഡമാസ്‌കസിന്റെ  പ്രാന്തപ്രദേശത്ത് 48 ക്രിസ്ത്യന്‍ സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള്‍  വധിച്ചതായി റിപ്പോര്‍ട്ട്.
വിശ്വാസിക്കാവുന്ന ഉറവിടത്തില്‍ നിന്നാണ തനിക്ക് ഈ റിപ്പോര്‍ട്ട് ലഭിച്ചതെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച് ബിഷപ്പ്  സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ Xല്‍ പങ്കുവച്ച സന്ദേശത്തില്‍ രേഖപ്പെടുത്തി. വിശ്വാസത്തിനായി ജീവന്‍ വെടിഞ്ഞ അവരുടെ രക്തം ക്രൈസ്തവ സഭയുടെ വിത്താകട്ടെയെന്നും, ഈ കൊലപാതകങ്ങളില്‍ പ്രതിഷേധിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സമൂഹം എഴുന്നേല്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം മുന്‍ ഇസ്ലാമിക മിലിഷ്യ നേതാവ് അഹമ്മദ് അല്‍ഷറ രാജ്യം ഏറ്റെടുത്തപ്പോള്‍ അലവൈറ്റുകളെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കുന്ന ഒരു ഇസ്ലാമിക രാഷ്ട്രമായി സിറിയ മാറിയിരിക്കുന്നു.

സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന ഇസ്ലാമിക ശക്തികള്‍ അലവൈറ്റുകളെ  നിഷ്‌കരുണം വധിക്കുന്നുവെന്നും ജീവന്‍ സംരക്ഷിക്കാനായി ഇസ്ലാം മതം സ്വീകരിക്കാന്‍ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണലിന്റെ (സിഎസ്‌ഐ) തലവന്‍ ഫാദര്‍ പീറ്റര്‍ ഫ്യൂച്ച്‌സ് അറിയിച്ചു. അലവൈറ്റുകള്‍ക്കു നേരേ നടക്കുന്ന ആക്രമണങ്ങള്‍ താമസിയാതെ തങ്ങളുടെ നേര്‍ക്കും സംഭവിക്കുമെന്ന് ഇവിടെയുള്ള  ക്രിസ്ത്യാനികള്‍ ഭയക്കുന്നു.

2012 ല്‍ അല്‍ഷറ സ്ഥാപിച്ച അല്‍നുസ്ര ഫ്രണ്ടിന്റെ ക്രൂരമായ കൊലവിളി ഇവിടെയുള്ളവര്‍ മറന്നിട്ടില്ല. ‘ക്രിസ്ത്യാനികള്‍ ബെയ്‌റൂട്ടിലേക്കും അലവൈറ്റുകള്‍ ശവക്കുഴിയിലേക്കും” എന്ന അവരുടെ മുദ്രാവാക്യം ഓരോ ക്രൈസ്തവന്റെ ജീവനും അപകടത്തിലാണ് എന്ന സൂചന നല്കുന്നു.

രാജ്യമെമ്പാടും ചെക്ക്‌പോസ്റ്റുകളുണ്ട്, ക്രൈസ്തവര്‍ വാഹനങ്ങളില്‍ ഇവിടേക്ക് വരുമ്പോള്‍, ഇസ്ലാമിക വിശ്വാസപ്രമാണം പാരായണം ചെയ്യുന്നതുവരെ അവരെ ചെക്ക് പോസ്റ്റ് കടന്നുപോകാന്‍ ജിഹാദിസ്റ്റ് പോരാളികള്‍ അനുവദിക്കില്ലെന്ന് പറയുന്നതായി ഫാദര്‍ ഫ്യൂച്ച്‌സ് പങ്കുവച്ചു.

അതുപോലെ, ഹോംസിലെ ക്രൈസ്തവ യുവാക്കളെ ഇസ്ലാമിക വിശ്വാസപ്രമാണം പാരായണം ചെയ്തില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ക്രിസ്ത്യന്‍ കുട്ടികള്‍ സ്‌കൂളില്‍ ഖുറാന്‍ വാക്യങ്ങള്‍ ചൊല്ലാനും, പെണ്‍കുട്ടികള്‍ ഇസ്ലാമിക ഹിജാബ് ധരിക്കാനും  നിര്‍ബന്ധിതരാകുന്നുണ്ടെന്ന് ഫാ. ഫ്യൂച്ച്‌സ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?