Follow Us On

06

July

2025

Sunday

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പു പാലിക്കാത്തതിനെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പു പാലിക്കാത്തതിനെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ
കൊച്ചി: കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പ്  പാലിക്കാത്തിനെതിരെ പ്രതിഷേധവുമായി  കെഎല്‍സിഎ. പിന്നാക്ക വിഭാഗ വികസന വകുപ്പ്  കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്‍കിയ പരാതികളില്‍ സ്‌കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ഈ വര്‍ഷവും അത് പുനഃസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്കു പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 9, 10 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും അവഗണനയാണെന്ന് കെഎല്‍സിഎ ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയത്.
 ഈ വര്‍ഷവും കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്ന സമുദായങ്ങളുടെ പട്ടികയില്‍ ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് ഗുരുതരമായ വിവേചനമാണെന്നും ഉടന്‍ തന്നെ പുനസ്ഥാനിക്കണമെന്നും കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, വിന്‍സി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് , നൈജു അറക്കല്‍, ജോസഫ്കുട്ടി കടവില്‍ , സാബു കാനക്കാപള്ളി, അനില്‍ ജോസ്  പൂവം ബേബി , ജോണ്‍ ബാബു, സാബു വി തോമസ് , ഷൈജ ആന്റണി, ഇ.ആര്‍ ഹെന്റി വിന്‍സെന്റ്, അഡ്വ മഞ്ജു ആര്‍. എല്‍, ഡാല്‍ഫിന്‍ ടി.എ, അനില്‍ ജോണ്‍, വിന്‍സ് പെരിഞ്ചേരി, ജസ്റ്റിന്‍ ആന്റണി, മോളി ചാര്‍ലി, പാട്രിക് മൈക്കിള്‍, ലൂയിസ് തണ്ണിക്കോട്  എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?