Follow Us On

17

June

2025

Tuesday

ബൈബിള്‍ സംഗീത കച്ചേരി ശ്രദ്ധേയമായി

ബൈബിള്‍ സംഗീത കച്ചേരി ശ്രദ്ധേയമായി
തൃശൂര്‍: ഒല്ലൂര്‍  സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ബൈബിള്‍ സംഗീതകച്ചേരി ശ്രദ്ധേയമായി. അന്തര്‍ദേശീയ അവാര്‍ഡു ജേതാവും  പാടുപാതിരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ ബൈബിള്‍ കച്ചേരിക്ക് നേതൃത്വം നല്‍കി.
ആദ്യമായി  ഒല്ലൂര്‍  സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തില്‍ നടന്ന കച്ചേരിയില്‍ പ്രഫ. അബ്ദുള്‍ അസീസ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് (ഘടം) എന്നിവര്‍ പശ്ചാത്തലസംഗീതം ഒരുക്കി. ഇടവയുടെ വക പൊന്നാടയും ഉപഹാരവും വികാരി ഫാ. വര്‍ഗീസ് കൂത്തൂരും ട്രസ്റ്റി സെബി വല്ലച്ചിറക്കാരനും ഫാ. പൂവ്വത്തിങ്കലിന്  സമ്മാനിച്ചു.
ഒല്ലൂര്‍ പള്ളിയില്‍ അര്‍ണോസ് പാതിരി വന്നതിന്റെ 303-ാം വാര്‍ഷിക സ്മരണ  പുതുക്കുന്നതിന്റെ ഭാഗമായി വേലൂര്‍ അര്‍ണോസ് അക്കാദമി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തേനാടിക്കുളത്തിന്റെ പ്രഭാഷണം  കച്ചേരിക്കുമുമ്പ് ഉണ്ടായിരുന്നു.
രാവിലെ നടന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മ്മികത്വം വഹിച്ചു.  റവ. ഡോ. ആന്റണി തട്ടാശേരി  വചനസന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തിന് വികാരി ഫാ. വര്‍ഗീസ് കൂത്തൂര്‍, അസി. വികാരിമാരായ ഫാ. എഡ്‌വിന്‍ ഐനിക്കല്‍, ഫാ. തേജസ് കുന്നപ്പിള്ളി, ഡീക്കന്‍ ജോയ്‌സി ആന്റണി എന്നിവര്‍ നേതൃത്വം വഹിച്ചു.
വൈകുന്നേരം നടന്ന വി. കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ പേരൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ട്രസ്റ്റിമാരായ സെബി വല്ലച്ചിറക്കാരന്‍, ആന്റണി മാണി ചാക്കു, പോള്‍ കുണ്ടുകുളം, റാഫി ചമ്മണം എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?