Follow Us On

31

August

2025

Sunday

ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം: മാര്‍ തട്ടില്‍

ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം: മാര്‍ തട്ടില്‍
കൊച്ചി: രൂക്ഷമായ കാലാവര്‍ഷക്കെടുതിയും കടലാക്രമണവുംമൂലം ഭവനരഹിതരും ജീവിതമാര്‍ഗംതന്നെ വഴിമുട്ടിയവരുമായ ചെല്ലാനത്തെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
അവര്‍ക്കു സുരക്ഷിതമായ താമസസൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും  മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
ചെല്ലാനം നിവാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ഓരോ വര്‍ഷവും താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതുകാരണമാണ് വര്‍ഷങ്ങളായിട്ടും അവരുടെ ദുരിതത്തിന് അറുതിവരാത്തത്. അതിനാല്‍ പ്രദേശവാസിക ളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായമറിഞ്ഞു ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാന്‍ തെരുവിലിറങ്ങേണ്ടിവരുന്ന മനുഷ്യര്‍ സങ്കടപ്പെടുത്തുന്ന കാഴ്ചയാണെന്നും ഇത്രമേല്‍ നിസഹായാവസ്ഥയിലേക്കു ജനങ്ങളെ തള്ളിവിടുന്ന സാഹചര്യം പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?