Follow Us On

24

December

2024

Tuesday

  • നവംബർ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ0

    ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ

  • നവംബർ 17: ഹംഗറിയിലെ വിശുദ്ധ എലിസബത്ത്0

    ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളും വിശുദ്ധ വളരെ ഉത്സാഹപൂര്‍വ്വം

  • നവംബർ 16: സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗരറ്റ്0

    1046ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു.തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ ഭാഗ്യം അധിക കാലം നീണ്ടു നിന്നില്ല,

  • നവംബർ15: മഹാനായ വിശുദ്ധ ആൽബെർട്ട്0

    ‘ജർമ്മനിയുടെ പ്രകാശം” എന്ന് വിശുദ്ധൻ വിളിക്കപ്പെട്ടിരുന്നത് അദ്ദേഹം അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുൻജെൻ എന്ന സ്ഥലത്ത് 1193-ലാണ് ഇദ്ദേഹം ജനിച്ചത്. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടുത്തെ രണ്ടാം ഡോമിനിക്കൻ ജനറലിന്റെ സ്വാധീനത്താൽ അദ്ദേഹം 1223-ൽ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്‌സ് സഭയിൽ ചേർന്നു. 1248-ൽ പാരീസിൽ വെച്ച് ദൈവശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം നേടി. തോമസ് അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥിയായിരുന്നു. 1254-ൽ ആൽബെർട്ട് ജർമ്മനിയിലെ തന്റെ സഭയുടെ അധികാരിയായി നിയമിതനായി. മദ്ധ്യകാലഘട്ടങ്ങളിലെ മഹാനായ ജർമ്മൻ പണ്ഡിതനായ ആൽബെർട്ട്

  • നവംബർ 14: വിശുദ്ധ ലോറൻസ് ഒർടൂൾ0

    ഡബ്ലിനടുത്തുള്ള രാജകുടുംബത്തിലാണ് ലോറൻസ് ഒർടൂൾ ജനിച്ചത്. തന്റെ നാലുമക്കളിൽ ഒരാൾ തിരുസഭാ സേവനത്തിന് പോകണമെന്ന് അദ്ദേഹത്തിന്റെ പിതാവിന് നിർബന്ധമുണ്ടായിരുന്നു. ആരു പോകണമെന്ന് നറുക്കിട്ട് തീരുമാനിക്കാൻ തുടങ്ങിപ്പോൾ ലോറൻസ് അതു തടയുകയും സഭാസേവനത്തിന് താൻ പോകാമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഗ്ലൈന്റലോക്കിലെ മെത്രാന്റെ ശിക്ഷണത്തിൽ താമസിപ്പിച്ചു. അദ്ദേഹം മരിച്ചപ്പോൾ ലോറൻസ് ആശ്രമത്തിന്റെ അധിപനായി നിയമിതനായി. 1162-ൽ അദ്ദേഹം ഡബ്ലിൻ ആർച്ച് ബിഷപ്പായി നിയമിതനായി. തുടർന്നും സന്യാസവസ്ത്രങ്ങൾ ധരിക്കുകയും സന്യാസികളോടൊപ്പം ഭക്ഷിക്കുകയും അവരുടെ കൂടെ പ്രാർത്ഥിക്കുകയും ചെയ്തു. മാംസം ഭക്ഷിച്ചിരുന്നില്ല.

  • നവംബർ 13: വിശുദ്ധ സ്റ്റാൻസിളാവൂസ് കോസ്‌കാ0

    പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാൻസിളാവൂസിന് തന്റെ കുടുംബ മാളികയിൽ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജിൽ ചേർന്ന അദ്ദേഹം അവിടെ മറ്റെല്ലാവർക്കും മുന്നിൽ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയിൽ വിശുദ്ധ ബാർബറ രണ്ട് മാലാഖമാർക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നൽകുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം വിശുദ്ധന് പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന്

  • നവംബർ 12: വിശുദ്ധ ജോസഫാറ്റ്0

    1580-ൽ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോൾഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ് കുൺസെവിക്‌സ് ജനിച്ചത്. ജോൺ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തിൽ തന്നെ അറിവ് നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത് നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1064-ൽ യുക്രേനിയയിൽ വിശുദ്ധ ബേസിൽ സ്ഥാപിച്ച ബാസിലിയൻസ് സഭയിൽ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളിൽ പോലും വിശുദ്ധൻ നഗ്‌നപാദനായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്.

  • നവംബർ 11: ടൂർസിലെ വിശുദ്ധ മാർട്ടിൻ0

    എ.ഡി 316-ൽ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായിൽ ബെനഡിക്റ്റൻ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാർട്ടിൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധൻ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സിൽ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങൾ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധൻ സൈന്യത്തിൽ ചേരുകയും കോൺസ്റ്റാന്റിയൂസ്, ജൂലിയൻ തുടങ്ങിയ ചക്രവർത്തിമാർക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. മാമ്മോദീസ സ്വീകരിക്കുമ്പോൾ മാർട്ടിന് 18 വയസ്സ് പ്രായമായിരുന്നു. സൈന്യത്തിലെ തന്റെ അധികാരിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം രണ്ട് വർഷം കൂടി സൈന്യത്തിൽ ജോലി

Latest Posts

Don’t want to skip an update or a post?