കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന് മാപ്പു പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി
- Featured, Kerala, LATEST NEWS
- January 4, 2025
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്കിയ പി.യു. തോമസ് എന്ന കോട്ടയത്തെ നവജീവന്‍ തോമസുചേട്ടനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്കി 16-ാം വയസില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന തോമസുചേട്ടന് താന്‍ കണ്ടുമുട്ടിയ ‘മാലാഖ’മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകള്‍ പി.യു തോമസ് എന്ന നവജീവന്‍ തോമസുചേട്ടനോട് ഒരു ആഗ്രഹം പറഞ്ഞു:
പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരിന്നു. പ്രതിഷേധത്തിന് പിന്നാലെ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് നല്കിയ നിര്‍ദേശം പിന്‍വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി
ആലക്കോട്: തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോരത്തെ ആശുപത്രിയാണ് തലശേരി അതിരൂപതയുടെ സ്ഥാപനമായ കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി. 1960-കളുടെ തുടക്കത്തില്‍ ഒറ്റമുറിയില്‍ ഒരു കമ്പോണ്ടറും നഴ്സും മാത്രമുള്ള ആതുരശുശ്രൂഷാകേന്ദ്രമായി തുടങ്ങിയതായിരുന്നു ഇത്. 1964-65 വര്‍ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ ശ്രമഫലമായി രൂപതയുടെ സ്ഥാപനമായി ആശുപത്രി മാറ്റി സ്ഥാപിതമായി. കിടത്തിചികിത്സാ സൗകര്യങ്ങളുള്ള കെട്ടിടം അന്നത്തെ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലാണ് വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തത്. അന്നുതന്നെ കരുവന്‍ചാല്‍ ടൗണില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളിയും വെഞ്ചരിച്ചു. ആശുപത്രിയുടെ വജ്രജൂബിലി
തിരുവല്ല: ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മാരകമായി ജന്മനാടായ കല്ലൂപ്പാറ കടമാന്‍കുളത്ത് പ്രവര്‍ത്തിച്ചുവരുന്ന മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ബഥനി ശാന്തിഭവന് സ്പെഷ്യല്‍ സ്കൂള്‍ രജതജൂബിലി നിറവില്‍. ബഥനി സന്യാസിനീസമൂഹം തിരുവല്ലാ പ്രൊവിന്‍സിന്റെ ചുമതലയില്‍ നടത്തിവരുന്ന സ്കൂളിന്റെ കൂദാശ 1999 മെയ് 25-ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസാണ് നിര്‍വഹിച്ചത്. സ്കൂളിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ് സിറില്‍ മാര്‍ ബസേലിയോസ് നിര്‍വഹിച്ചു. 14 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍, നിലവില്‍ 158 കുട്ടികള്‍ പഠനം നടത്തുന്നു. ബഥനി സിസ്റ്റേഴ്സിന്റെയും സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും
തൊടുപുഴ: കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ ജീവന്റെ സംസ്കാരത്തിന്റെ കാവലാളുകളാണെണ് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന ദിനാഘോഷം മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. മരണസംസ്കാരം സാധാരണമാകുന്ന ഇക്കാലത്ത് കുടുംബങ്ങള്‍ ജീവന്റെ സംസ്കാരത്തിന്റെ വക്താക്കളാകണം. കപടപരിസ്ഥിവാദികളും കപടപ്രകൃതി സ്നേഹികളും വളരുകയും മനുഷ്യജീവനക്കാള് കാട്ടുമൃഗ ങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന് സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കെസിബിസി
പുല്‍പ്പള്ളി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എത്തി. കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട പടനിലം പനച്ചിയില്‍ അജീഷ്, പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന കാരേരി കോളനിയിലെ ശരത്, കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. വന്യമൃഗ അക്രമങ്ങള്‍ക്ക് ഇരയാകുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാ സൗകര്യമോ ഇല്ലാത്ത
നടവയല്‍: കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ലെന്നും നാടിനെ പറുദീസയാക്കിയവരാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ മണ്ണിലെ മനുഷ്യരുടെ ദുരിതങ്ങളും ഉല്‍ക്കണ്ഠകളും കാണുമ്പോള്‍ മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് സംശയിക്കപ്പെടുകയാണ്. നഷ്ടപ്പെട്ട ജീവിതങ്ങളെല്ലാം വിലയുളളവയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ സങ്കടങ്ങള്‍ ദൂരവ്യാപകങ്ങളാണ്. വന്യമൃഗങ്ങളുടെ അക്രമങ്ങളിലൂടെ മരിച്ച സഹോദരങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും, ദൈവം ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കട്ടെയെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന സംഗമം നടത്തി. വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന് അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ബോധവല്‍ക്കരണ സെമിനാറിന്
Don’t want to skip an update or a post?